ഐപിസി സൺഡേസ്കൂൾ ‘മികവ് സംഗമം’ ഫെബ്രുവരി 8ന്

കുമ്പനാട്: ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ മേഖല ‘മികവ് സംഗമം’ ഫെബ്രുവരി 8 ഞായറാഴ്ച്ച വൈകിട്ട് 4 ന് കുമ്പനാട് ഹെബ്രോൻപുരത്ത് ഡിസ്ട്രിക്റ്റ് ഓഫീസ് ബിൽഡിങ് ഹാളിൽ നടക്കും.

വാർഷിക സമ്മേളനം സൺഡേസ്കൂൾ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി ഉദ്ഘാടനം ചെയ്യും. സൺഡേസ്കൂൾ പവർ വിബിഎസ് വർക്കിങ് ചെയർമാൻ പാസ്റ്റർ ഡിലു ജോൺ വചനപ്രഭാഷണം നടത്തും.

മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കും. താലന്തു പരിശോധനയിലും അർദ്ധവാർഷിക പരീക്ഷയിലും ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ നൽകുമെന്ന് സെക്രട്ടറി പാസ്റ്റർ ജോസ് വർഗീസ്, കൺവീനർ പാസ്റ്റർ സന്തോഷ് ഡേവിഡ് എന്നിവർ അറിയിച്ചു. മികവ് പുലർത്തിയ പ്രോഗ്രാമുകളുടെ പുനരവതരണം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.