ഇവാൻജലിക്കൽ സഭ ജനറൽ കൺവെൻഷൻ -സ്ത്രീജന പ്രവർത്തന ബോർഡ് മിഷനറി സമ്മേളനം നാളെ
സുവിശേഷ ചൈതന്യമായി പുതുക്കപ്പെട്ട ജീവിതം നയിക്കുക: ബിഷപ്പ് ഡോ.ടി.സി.ചെറിയാൻ
തിരുവല്ല: ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തെ മുൻനിർത്തി സജീവ സുവിശേഷ ചൈതന്യമായി വർത്തമാനകാലത്ത് പുതുക്കപ്പെട്ട ജീവിതം നയിക്കുന്നവരാകാനാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നതെന്ന് ബിഷപ്പ് ഡോ ടി.സി.ചെറിയാൻ പറഞ്ഞു. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 65-ാമത് ജനറൽ കൺവെൻഷനിൽ ഇന്ന് നടന്ന പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു. ബ്രദർ ജോർജ് ഫിലിപ്പ് പ്രസംഗം നടത്തി. ക്രിസ്തീയ വിശ്വാസികൾക്കിടയിൽ ആത്മീയ മൂല്യച്യുതി സംഭവിക്കുന്നതിന്റെ കാരണം ദൈവവചനത്തിന്റെ യാഥാർത്ഥ്യം ഉൾക്കൊണ്ട് ആത്മീയമായി ശക്തിപ്പെടാത്തതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
വൈകിട്ട് നടന്ന പൊതുയോഗത്തിൽ റവ.ഡോ. അശോക് ആൻഡ്രൂസ് മുഖ്യസന്ദേശം നൽകി. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് എബ്രഹാം പങ്കെടുത്തു. ശാലോം ഭവൻ റിപ്പോർട്ട് റവ. വി.ജെ. വിജോയും ഗുജറാത്ത് മിഷൻ റിപ്പോർട്ട് റവ. ജെയ്സൻ പൗലോസും നടത്തി. വിവിധ യോഗങ്ങളിൽ റവ.സജി മാത്യു, റവ.സജി ഏബ്രഹാം, റവ.കെ.എസ്. ജെയിംസ്,റവ.മാത്യൂസ് ഏബ്രഹാം, റവ.ഷൈൻ ബേബി സാം എന്നിവർ പ്രസംഗിച്ചു. റവ.നൈനാൻ സഖറിയ,റവ.സുനിൽ ജോൺ,അനിൽ.ടി. ഏബ്രഹാം,ടി.ഐ.മോളി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
കൺവെൻഷനിൽ നാളെ
7.30:ബൈബിൾ ക്ലാസ്
9.30:മധ്യസ്ഥ പ്രാർത്ഥന
10.00 സ്ത്രീജന പ്രവർത്തന ബോർഡ് മിഷനറി സമ്മേളനം : പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം,റവ. ഡോ.പ്രകാശ് എബ്രഹാം മാത്യു, 2.00: റവ.ടി.കെ തോമസ്, റവ.ഡോ.അശോക് ആൻഡ്രൂസ്,
6.30:പൊതുയോഗം : ബിഷപ്പ് ഡോ.ടി.സി ചെറിയാൻ,റവ. ഡോ.അശോക് ആൻഡ്രൂസ്

- Advertisement -



Comments are closed, but trackbacks and pingbacks are open.