ഭാവിദർശനമുള്ള നേതൃത്വം ദൈവസഭയ്ക്ക് അനിവാര്യം – പാസ്റ്റർ ടിവി പൗലോസ്

പറന്തൽ:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവെൻഷന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ നടന്ന മിനിസ്റ്റേഴ്സ് സെമിനാറിൽ, ഭാവിദർശനമുള്ള നേതൃത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് പാസ്റ്റർ ടി.വി. പൗലോസ് സന്ദേശം നൽകി.

സെമിനാറിൽ മലയാളം ഡിസ്ട്രിക്ട് മുൻ സെക്രട്ടറിയും നിലവിൽ കായംകുളം സെക്ഷൻ പ്രസ്ബിറ്ററുമായ പാസ്റ്റർ ടി.വി. പൗലോസ് മുഖ്യപ്രഭാഷണം നടത്തി.

സഭയിലും സമൂഹത്തിലും പൊതുവെ രണ്ടു തരത്തിലുള്ള നേതാക്കളെ കാണാമെന്നും, ഭാവിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദർശനമുള്ള നേതാക്കളും ഇന്നത്തെ അംഗീകാരത്തിൽ മാത്രം ശ്രദ്ധിക്കുന്നവരുമാണ് ആ രണ്ടു കൂട്ടരെന്നു അദ്ദേഹം പറഞ്ഞു.

ദീർഘകാല ദൈവിക ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ എന്നും അദ്ദേഹം വ്യക്തമാക്കി.

പുറപ്പാട് 32-ാം അധ്യായം ആസ്പദമാക്കി, പർവ്വതത്തിലെ നേതാവായ മോശെയും താഴ്‌വരയിലെ നേതാവായ അഹരോനും പ്രതിനിധീകരിക്കുന്ന രണ്ടു തരത്തിലുള്ള നേതൃത്വ മാതൃകകൾ അദ്ദേഹം വിശദീകരിച്ചു. ദൈവശബ്ദം കേട്ട് ദർശനത്തോടെ മുന്നേറുന്ന നേതാവിനെയും, ജനാഭിപ്രായത്തിന് വഴങ്ങി ഉടനടി അംഗീകാരം തേടുന്ന നേതൃത്വത്തെയും അദ്ദേഹം തമ്മിൽ താരതമ്യം ചെയ്തു.

ഒരു നല്ല ശുശ്രൂഷകനു ‘ഞാൻ ആരാണ്’ എന്ന തിരിച്ചറിവും ‘എന്റെ ദൗത്യം എന്താണ്’ എന്ന ദർശനവും അനിവാര്യമാണെന്നും, സഭയെ നയിക്കുന്നത് ജനപ്രിയതയിലൂടെയല്ല ദൈവം നൽകുന്ന ദർശനത്തിലൂടെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.