ആനന്ദപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സുവർണ്ണ ജൂബിലി ആഘോഷം സമാപിച്ചു
ആനന്ദപ്പള്ളി: ഏ.ജി സഭയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടന സമ്മേളനം സമാപിച്ചു. സെക്ഷൻ പ്രസ്ബിറ്റർ റവ. ജോസ് റ്റി ജോർജിൻറെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഡോക്ടർ രാജൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജൂബിലി വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാസ്റ്റർ ജയിംസ് ജോർജ് നിർവഹിച്ചു . സഭയിലെ മുതിർന്ന വ്യക്തികളെ ആദരിച്ചു. ഒരു വർഷത്തെ പ്രവർത്തനങ്ങൾ റവ. ജോസ് ടി ജോർജ് അവതരിപ്പിച്ചു.
പാസ്റ്റർ ജോസ് വർഗ്ഗീസ്, പാസ്റ്റർ ബിനിയ് പാറപ്പള്ളിൽ മാത്യു, സോളമൻ ഫിലിപ്പോസ്, മേരിക്കുട്ടി വർഗ്ഗീസ്, വി.കെ ശാമുവേൽ, ഡാനിയേൽ വി എസ് എന്നിവർ പ്രസംഗിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.