വൈഎംസിഎ സബ് റീജിയൻ സമ്മേളനം നടന്നു
വിശാല എക്യൂമെനിസം കാലഘട്ടത്തിൻ്റെ ആവശ്യം: ഡോ. ജോഷ്വാ മാർ നിക്കോദിമോസ്
പുനലൂർ: വൈഎംസിഎ സബ് റീജിയൻ സമ്മേളനം ഇളമ്പൽ കോട്ടവട്ടം ജംഗ്ഷൻ സെൻ്റ് ഫ്രാൻസിസ് കത്തോലിക്കാ ദേവാലയത്തിൽ നടന്നു.മലങ്കര ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് ഉദ്ഘാടനംചെയ്തു.
വിശാല എക്യൂമെനിസം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ദൈവരാജ്യവിപുലീകരണത്തോടൊപ്പം പ്രാർത്ഥനയിൽ അധിഷ്ഠിതമായി രണ്ടു നൂറ്റാണ്ടായി നടത്തുന്ന സാമൂഹ്യ നന്മയ്ക്കുതകുന്ന ക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് വൈഎംസിഎ പ്രസ്ഥാനത്തെ ആഗോളതലത്തിൽ ശ്രേഷ്ഠമായ അംഗീകാരം ലഭിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.പുനലൂർ രൂപത മുൻ വികാരി ജനറൽ ഫാ.വിൻസൻ്റ്.എസ്. ഡിക്രൂസ് മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു.
നാഷണൽ എക്സിക്യൂട്ടീവ് മുൻ അംഗം കെ.ഒ.രാജുക്കുട്ടി,മുൻ റീജിയണൽ ട്രഷറർ പി.എം.തോമസ്കുട്ടി, ഇടവക വികാരി ഫാ.രാജേഷ് ഐസക്, എക്യൂമെനിക്കൽ സെൻ്റർ ചെയർമാൻ എൽ.തങ്കച്ചൻ,ജനറൽ കൺവീനർ ഷിബു.കെ.ജോർജ്,വൈസ്ചെയർമാൻ ബിനു.കെ.ജോൺ,മുൻ സബ് റീജിയൻ ചെയർമാൻമാരായ സി.പി. ശാമുവേൽ,കെ.ബാബുക്കുട്ടി,സഖറിയവർഗ്ഗീസ്, ഇളമ്പൽ വൈഎംസിഎ പ്രസിഡൻ്റ് എം.പി. ഫിലിപ്പ്,സെക്രട്ടറി എബ്രഹാം ജേക്കബ്, മാത്യു വർഗീസ്, ഒ.അച്ചൻകുഞ്ഞ്,കെ.ജോർജ് കുട്ടി, സബ് റീജിയൻ കമ്മിറ്റി അംഗങ്ങളായ പി.ജോൺ,പി.ഒ. ജോൺ,ലീലാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.
സബ് റീജനിലെ വിവിധ യൂണിറ്റ് വൈഎംസിഎകളിലെ ഭാരവാഹികൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ.ഒ. രാജുക്കുട്ടി,എംജിഎം ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് പി.എ.സജിമോൻ,പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത സന്തോഷ്, വിളക്കുടി ഗ്രാമ പഞ്ചായത്ത് അംഗം ആഷാ ബിജു എന്നിവരെ യോഗത്തിൽ ആദരിച്ചു.

- Advertisement -



Comments are closed, but trackbacks and pingbacks are open.