വൈഎംസിഎ പുനലൂർ സബ് റീജിയൻ സമ്മേളനം ശനിയാഴ്ച
ഇളമ്പൽ: വൈഎംസിഎ
പുനലൂർ സബ് റീജിയൻ സമ്മേളനം 24 ശനിയാഴ്ച 3.30ന് ഇളമ്പൽ കോട്ടവട്ടം ജംഗ്ഷൻ സെൻ്റ് ഫ്രാൻസിസ് കാത്തോലിക്കാ ദേവാലയത്തിൽ നടക്കും. മലങ്കര ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും.
പുനലൂർ രൂപത മുൻ വികാരി ജനറൽ ഫാ.വിൻസൻ്റ്.എസ്. ഡിക്രൂസ് മുഖ്യപ്രഭാഷണം നടത്തും. ചെയർമാൻ ഡോ.ഏബ്രഹാം മാത്യു
അധ്യക്ഷത വഹിക്കും.
നാഷണൽ എക്സിക്യൂട്ടീവ് മുൻ അംഗം കെ.ഒ.രാജുക്കുട്ടി, മുൻ റീജിയണൽ ട്രഷറർ പി. എം. തോമസ്കുട്ടി, എക്യൂമെനിക്കൽ സെൻ്റർ ചെയർമാൻ എൽ. തങ്കച്ചൻ, ജനറൽ കൺവീനർ ഷിബു കെ. ജോർജ്, വൈസ് ചെയർമാൻ ബിനു. കെ. ജോൺ, ഇളമ്പൽ വൈഎംസിഎ പ്രസിഡൻ്റ് എം. പി. ഫിലിപ്പ്, സെക്രട്ടറി ജേക്കബ് ജോൺ എന്നിവർ പ്രസംഗിക്കും. സബ് റീജനിലെ വിവിധ യൂണിറ്റ് വൈഎംസിഎകളിലെ ഭാരവാഹികൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

- Advertisement -

Comments are closed, but trackbacks and pingbacks are open.