ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം

തിന്മയുടെ സകല ശക്തികളിന്മേലും വിജയം വരിക്കുന്നവരായി സഭ മാറണം: പാസ്റ്റര്‍ വൈ റെജി

തിരുവല്ല: ലോകത്തിന്റെ വ്യവസ്ഥിതികള്‍ മാറുന്നു, അക്രമവും, അനീതിയും നീതിരാഹിത്യവും ലക്ഷ്യം നഷ്ടപ്പെടുന്ന യുവജനങ്ങളും ഇന്നത്തെ ലോകത്തിന്റെ ശാപമായി മാറുന്നു എന്ന് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ വൈ. റെജി പറഞ്ഞു. തിരുവല്ലായില്‍ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളാ സ്റ്റേറ്റ് നൂറ്റിമൂന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ തിരുവചനം ഓര്‍പ്പിക്കുന്ന അന്ത്യകാല ലക്ഷണങ്ങളിലൂടെയാണ് ഇന്നത്തെ സമൂഹം കടന്നു പോകുന്നതെന്നും, തിന്മയുടെ ശക്തികള്‍ സമൂഹത്തെ ഗ്രസിച്ച് ധാര്‍മ്മീക മൂല്ല്യങ്ങളെ കാര്‍ന്ന് തിന്നുമ്പോള്‍ ഇത് യേശുക്രിസ്തുവിന്റെ മടങ്ങി വരവിന്റെ സമയം എന്നറിഞ്ഞ് നാം തിന്മയുടെ സകലശക്തികളുടെമേലും പരിശുദ്ധാത്മശക്തിയാല്‍ വിജയം നേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസിസ്റ്റന്റ് ഡോക്ടര്‍ ഷിബു. കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് ട്രഷറാര്‍ പാസ്റ്റര്‍ ഷിജു മത്തായി സങ്കീര്‍ത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി മാത്യു സ്വാഗത പ്രസംഗം നടത്തി. ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്തേണ്‍ റീജിയന്‍ ഓവര്‍സിയറും വേള്‍ഡ് മിഷന്‍ റെപ്രസന്റേറ്റിവുമായ പാസ്റ്റര്‍ ബനിസണ്‍ മത്തായി ദൈവവചനം ശുശ്രൂഷിച്ചു. പാസ്റ്റര്‍മാരായ കെ വി ജോയിക്കുട്ടി, വൈ ജോസ്, ജോണ്‍സന്‍ ദാനിയേല്‍, ജെ. ജോസഫ് ബ്രദര്‍ സി. പി വര്‍ഗീസ് എന്നിവര്‍ പ്രാര്‍ത്ഥിച്ചു.

കണ്‍വന്‍ഷന്‍ ഇന്ന് 20/01/2026 ചൊവ്വാ
പകല രാവിലെ 7.45 മുതല്‍ 9 വരെ ധ്യാനയോഗം
9.00 മുതല്‍ 12.30 സീനിയര്‍ ശുശ്രൂഷക സമ്മേളനം
ഉച്ചക്കഴിഞ്ഞ് 2 മുതല്‍ 4.30 പവ്വര്‍ കോണ്‍ഫ്രന്‍സ്
വൈകിട്ട് 5.30 മുതല്‍ 8.45 വരെ പൊതുയോഗം

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.