ഒഡീഷയിൽ സുവിശേഷ വിരോധികൾ പാസ്റ്ററെ ക്രൂരമായി മർദിച്ച ശേഷം ബലമായി ചാണകം തീറ്റിപ്പിച്ചു

പർജാങ്: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ പർജാങ് ഗ്രാമത്തിൽ ഇക്കഴിഞ്ഞ ജനുവരി 4 ഞാറാഴ്ച്ച ഒരു കൂട്ടം സുവിശേഷ വിരോധികളായ ആളുകൾ കർത്തൃദാസൻ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിച്ച ശേഷം അദ്ദേഹത്തെ കൊണ്ട് ബലമായി ചാണകം തീറ്റിപ്പിച്ചു.

പാസ്റ്റർ നായിക്, ഭാര്യ സിസ്റ്റർ വന്ദനയും മറ്റ് ചിലരും ചേർന്ന് ഒരു സ്വകാര്യ വസതിയിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഏകദേശം 40 ഓളം പേരടങ്ങുന്ന ഒരു സംഘം ആളുകൾ ബലമായി വീട്ടിൽ കയറി അദ്ദേഹത്തെ ആക്രമിച്ചു. ദൃക്‌സാക്ഷികളുടെ വിവരണം അനുസരിച്ച്, ജനക്കൂട്ടം പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയ ശേഷം അദ്ദേഹത്തെ വടി കൊണ്ട് ആക്രമിച്ച്, ആവർത്തിച്ച് തല്ലുകയും, മത പരമായ മുദ്രാ വാക്യങ്ങൾ മുഴക്കാനും ചാണകം കഴിക്കാനും നിർബന്ധിച്ച് അങ്ങേയറ്റം അപമാനിക്കുകയും ചെയ്തു. മുഖത്ത് ചുവന്ന സിന്ദൂരം പുരട്ടി, കഴുത്തിൽ ചെരിപ്പ് മാല വച്ചു, ഏകദേശം രണ്ട് മണിക്കൂറോളം ഗ്രാമത്തിലൂടെ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ നടത്തി.

പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിന്റെ ഭാര്യ കർത്തൃദാസി സിസ്റ്റർ വന്ദന ബിപിൻ സംഭവത്തെ കുറിച്ച് വിവരിച്ചത് താൻ കാണുമ്പോൾ ഹനുമാൻ ക്ഷേത്രത്തിന് സമീപം തന്റെ ഭർത്താവിനെ കെട്ടിയിട്ട് രക്തം വാർന്ന നിലയിൽ കാണപ്പെട്ടതായും, ഇരു കൈകളും വടിയിൽ കെട്ടിയിട്ട നിലയിലാണെന്നും, ആക്രമണം തുടരുക ആയിരുന്നുവെന്നും എന്നായിരുന്നു. പോലീസ് ഇടപെട്ടിട്ടും അക്രമം ഉടനടി അവസാനിച്ചില്ലെന്നാണ് റിപ്പോർട്ട്.

പാസ്റ്റർ ബിപിൻ ബിഹാറി നായിക്കിനെ പിന്നീട് രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അക്രമികൾ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിന്റെ കുടുംബത്തെയും ഏതാനും കിലോമീറ്റർ അകലെയുള്ള അവരുടെ വീടിനെയും തീയിട്ട് ചുട്ട് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് ഗ്രാമ വാസികളിൽ നിന്നും തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുമുള്ള ഭീഷണിയെ തുടർന്ന് പർജാങ് ഗ്രാമത്തിലെ ഏഴ് ക്രിസ്ത്യൻ കുടുംബങ്ങൾ ഒളിവിൽ പോയതായി പറയപ്പെടുന്നു. ദുരിത ബാധിതരായ കുടുംബങ്ങൾ നിലവിൽ സുരക്ഷിതമായ സ്ഥലത്താണ് താമസിക്കുന്നത്.

ഈ ക്രൂരവും മനുഷ്യത്വ രഹിതവുമായ പ്രവൃത്തി ഇന്ത്യൻ ഭരണ ഘടനയുടെ കടുത്ത ലംഘനമാണ്. അത് ഓരോ പൗരനും ജീവിക്കാനുള്ള അവകാശം, അന്തസ്സ്, മത സ്വാതന്ത്ര്യം എന്നിവ ഉറപ്പ് നൽകുന്നു. ആൾക്കൂട്ട അക്രമം, നിർബന്ധിത മത മുദ്രാവാക്യങ്ങൾ, പൊതു അവഹേളനം എന്നിവയ്ക്ക് ഒരു പരിഷ്കൃത ജനാധിപത്യത്തിൽ സ്ഥാനമില്ല. അത്തരം മത ഭ്രാന്ത് നിറഞ്ഞ പെരുമാറ്റം നിയമ വാഴ്ചയ്‌ക്കെതിരായ ആക്രമണമാണ്. അതിന് എതിരെ ശക്തമായി നടപടിയെടുക്കണം,” അദ്ദേഹം പറഞ്ഞു.

ദുരിത ബാധിത കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, ഭയമോ പക്ഷപാതമോ കൂടാതെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു

ഈ സംഭവത്തിൽ യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ ദേശീയ കമ്മറ്റി അപലപിച്ചു. പ്രേതികൾക്ക് എതിരെ നടപടികൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.