ഡോ. ലിസാ ജോസഫിന് മൈക്രോബയോളജിയിൽ റാങ്ക്

നാഗ്പൂർ: മൈക്രോബയോളജിയിൽ ഡോക്ടർ ഓഫ് മെഡിസിൻ (MD) ബിരുദപരീക്ഷയിൽ നാഗ്പൂർ മെഡിക്കൽ കോളേജിൽ രണ്ടാം റാങ്കും മഹാരാഷ്ട്ര സംസ്ഥാനതലത്തിൽ നാലാം റാങ്കും നേടി ഡോ. ലിസാ ജോസഫ് ശ്രദ്ധേയ നേട്ടം കൈവരിച്ചു. മികച്ച അക്കാദമിക് പ്രകടനത്തിലൂടെയാണ് ഇവർ ഈ അംഗീകാരം സ്വന്തമാക്കിയത്.
ഡോ. ലിസാ, നാഗ്പൂർ മിഷൻ ഇന്ത്യ ബോർഡ് അംഗമായ പാസ്റ്റർ പി.ഡി. ജോസഫിന്റെയും ലിസി ജോസഫിന്റെയും മകളാണ്. ഭർത്താവ് മെൽവിൻ ജോർജ്.
നിലവിൽ നാഗ്പൂരിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ലിസാ, തന്റെ ഔദ്യോഗിക ജോലിയോടോപ്പം സുവിശേഷ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളിയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.