അൻപതാം വാർഷികത്തിൽ അൻപത് ലെജൻഡ്സ്

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാം വാർഷിക ജനറൽ കൺവൻഷനിൽ എക്സൽ ദൈ വേഡ് (Excel Thy word) പ്രോജക്ടിലൂടെ 50 കുട്ടികൾ `ലെജൻഡൻസ്’ അവാർഡ് സ്വീകരിച്ചത് അഭിമാന നിമിഷമായി. പ്രമുഖ ബാലസുവിശേഷ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ “ദൈ വേഡ്” പ്രോജക്റ്റിലൂടെ 8 മാസങ്ങൾ കൊണ്ട് 150 ദൈവവചനങ്ങൾ ഹൃദിസ്ഥമാക്കിയതിലൂടെയാണ് 50 കുട്ടികൾ സമ്മാനാർഹരായത്. അഞ്ഞൂറോളം കുട്ടികളാണ് ഈ വർഷത്തെ പ്രോജക്റ്റിൽ ഭാഗമായത്. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ. അനിൽ ഇലന്തൂരിനൊപ്പം പാസ്റ്റർ ഫിന്നി കുരുവിള, പാസ്റ്റർ ബിജേഷ് തോമസ്, സിസ്റ്റർ ജിൻസി, സിസ്റ്റർ സൗമ്യ എന്നിവർ ഈ ശുശ്രൂഷകൾക്കു നേതൃത്വം നൽകി.

നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കിക്കൊണ്ട് പാസ്റ്റർ ആർ എബ്രഹാം, പാസ്റ്റർ ബിജു തമ്പി മറ്റു സ്റ്റേറ്റ് പ്രസിഡന്റ്മാർ, സെക്രട്ടറിമാർ തുടങ്ങി ദൈവദാസൻമാർ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. എക്സൽ ടീം അംഗങ്ങളായ ജോബി കെ സി, ഡെന്നി ജോൺ എന്നിവർ സന്നിഹിതരായിരുന്നു. എക്സൽ ദൈ വേഡ് (Excel Thy word) ന്റെ അടുത്ത പ്രോജക്ട് 2026 ഏപ്രിൽ മാസം ആരംഭിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.