ചിൽഡ്രൻസ് ഫെസ്റ്റ് സിലബസ് റിലീസ് ചെയ്തു

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷനിൽ വച്ച് തിമഥി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വെക്കേഷൻ സിലബസായ ചിൽഡ്രൻസ് ഫെസ്റ്റിൻ്റെ സിലബസ് പ്രകാശനം ചെയ്തു. റീജിയൻ ഓവർസിയർ പാസ്റ്റർ ജോമോൻ ജോസഫിൽ നിന്നും ഏഷ്യൻ സൂപ്രണ്ട് പാസ്റ്റർ സി.സി. തോമസ് ഡയറക്ടേഴ്സ് ഹാൻഡ്ബുക്ക് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

26 വർഷമായി തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സഭയുടെ സമഗ്ര വളർച്ചക്കായി പ്രവർത്തിക്കുന്നു. കഴിഞ്ഞ 19 വർഷമായി ചിൽഡ്രൻസ് ഫെസ്റ്റ് എന്ന പേരിൽ പുറത്തിറക്കുന്ന വി.ബി.എസ് സിലബസ് ക്രൈസ്തവ കൈരളി അംഗീകച്ച പാഠ്യ പദ്ധതിയാണ്.

ഈ സിലബസിന്റെ മാസ്റ്റേഴ്സ് ട്രെയിനിങ് ജനുവരി 26,27,28 തീയതികളിൽ ചെങ്ങന്നൂർ കൊല്ലകടവ് ഫെയ്ത്ത് ഹോമിൽ വച്ച് നടക്കുന്നു. താല്പര്യമുള്ള എല്ലാ യുവതി യുവാക്കളെയും ഈ ട്രെയിനിങ്ങിൽ പങ്കെടുക്കാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.