റ്റി.പി.എം വിജയവാഡ സെന്റർ കൺവൻഷൻ ഇന്ന് മുതൽ

 

വിജയവാഡ / (ആന്ധ്രാ പ്രദേശ്): റ്റി.പി.എം വിജയവാഡ സെന്റർ വാർഷിക കൺവൻഷൻ ഇന്ന് ജനുവരി 8 മുതൽ 11 ഞായർ വരെ മാളവാലി എ പി ഐ ഐ സി ഇൻഡസ്ട്രിയൽ ഏരിയയിലെ ന്യൂ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30 ന് യുവജന മീറ്റിംഗ് എന്നിവ നടക്കും.

സഭയുടെ സീനിയർ ശുശ്രൂഷകൾ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഞായറാഴ്ച രാവിലെ 9 ന് വിജയവാഡ സെന്ററിലെ 49 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.