ന്യൂ ഇന്ത്യ ദൈവ സഭയുടെ അൻപതാമത് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ അൻപതാമത് ജനറൽ കൺവെൻഷന് ആത്മീയ ഉണർവും ദൈവസാന്നിധ്യവും നിറഞ്ഞ അനുഗ്രഹീത തുടക്കമായി. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റ്റി എം. കുരുവിളയുടെ പ്രാരംഭ പ്രാർത്ഥനയോടെയാണ് കൺവെൻഷൻ ഔദ്യോഗികമായി ആരംഭിച്ചത്.

തുടർന്ന് ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ റ്റി റ്റി എബ്രഹാം 103-ാം സങ്കീർത്തനം വായിച്ചു. ദൈവത്തിന്റെ മഹത്വവും കരുണയും സ്മരിപ്പിക്കുന്ന ഈ ദൈവവചനവായന സമ്മേളനത്തിന് ആത്മീയ ഗൗരവം പകർന്നു.

ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ. എബ്രഹാം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മലാഖി പ്രവചനത്തിൽ നിന്നുള്ള സന്ദേശം പങ്കുവെച്ച അദ്ദേഹം, “ദൈവം മാറ്റമില്ലാത്തവൻ ആകുന്നു; സുവിശേഷത്തിനും ക്രിസ്തുവിന്റെ ജയത്തിനും ശക്തിക്കും മാറ്റമില്ല” എന്ന് ഊന്നിപ്പറഞ്ഞു. അതിനാൽ മാറ്റമില്ലാത്ത ദൈവത്തെ വിശ്വാസത്തോടെ പിന്തുടരാൻ ദൈവജനത്തെ അദ്ദേഹം ആഹ്വാനം ചെയ്തു.

ആത്മീയ സമർപ്പണത്തിന്റെയും ദൈവവചനത്തിന്റെ ശക്തിയുടെയും സാക്ഷ്യമായി അൻപതാമത് ജനറൽ കൺവെൻഷൻ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഞാറാഴ്ച്ച സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.