രക്ഷാമാർഗ്ഗം 2026
പാലക്കാട്: വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ രക്ഷാമാർഗ്ഗം ജനുവരി 15,16,17 (വ്യാഴം, വെള്ളി, ശനി ) ദിവസങ്ങളിൽ സുവിശേഷ യോഗവും സംഗീതവിരുന്നും സഭക്ക് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ നടക്കും.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാലക്കാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ സാബു സി. എം ഉദ്ഘാടനം നിർവ്വഹിക്കും.
പാസ്റ്റർമാരായ ഷിജു ആന്റണി അടിമാലി, ഏബ്രഹാം ഷാജി, ബാബു തോമസ് എന്നിവർ ദൈവവചനം പ്രസംഗിക്കും.
പകൽ യോഗങ്ങൾ 10.30 മുതൽ 1 വരെ പാസ്റ്റർമാരായ പി. പി. ജോൺ കണ്ണംകുളം, ഉമേഷ്. ബി തിരുവല്ല എന്നിവർ ശുശ്രൂഷിക്കും.
ബ്രദർ. ജെസ്‌വിന്റെ നേതൃത്വത്തിൽ ഹിംസ് വോയിസ്, കോഴിക്കോട് ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ പ്രവീൺ പ്രചോദന യോഗങ്ങൾക്ക് നേതൃത്വം വഹിക്കും.

- Advertisement -



Comments are closed, but trackbacks and pingbacks are open.