ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ മെറിറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ മെറിറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സൺഡേസ്കൂൾ മെറിറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിവിധ സെന്റെർ തലങ്ങളിൽ നിന്നായി 70 ശതമാനത്തോളം മാർക്ക് നേടിയ വിദ്യാർത്ഥികളെ പരിഗണിച്ചാണ് സംസ്ഥാനതല മെറിറ്റ് പരീക്ഷ നടത്തിയത്.
സൺഡേസ്കൂൾ ബോർഡിന്റെ മേൽനോട്ടത്തിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് പരീക്ഷ വിജയകരമായി നടന്നു. ദൈവവചനം ആഴത്തിൽ പഠിക്കുവാനും ആത്മീയ അറിവ് വർധിപ്പിക്കുവാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ പരീക്ഷയിൽ വലിയ തോതിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.
പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ബോർഡ് അഭിനന്ദിച്ചു. ഭാവിയിൽ സൺഡേസ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സൺഡേസ്കൂൾ ബോർഡ് ഭാരവാഹികൾ അറിയിച്ചു.


- Advertisement -


Comments are closed, but trackbacks and pingbacks are open.