എക്സൽ വിബിഎസ് 2026: ഡയറക്ടേഴ്‌സ് മാസ്റ്റേഴ്സ് ട്രെയിനിംഗ് ക്യാമ്പ് നിലയ്ക്കലിൽ

പത്തനംതിട്ട: അവധിക്കാലത്ത് കുട്ടികൾക്ക് ആത്മീയ പരിപോഷണം നൽകുന്ന എക്സൽ വിബിഎസ് 2026 പദ്ധതിയുടെ ഭാഗമായി, ഡയറക്ടർമാരെ സജ്ജമാക്കുന്നതിനുള്ള ദ്വിദിന “മാസ്റ്റേഴ്സ് ട്രെയിനിംഗ് ക്യാമ്പ്” 2026 ജനുവരി 26, 27 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ പത്തനംതിട്ട നിലയ്ക്കൽ മാർത്തോമ റിട്രീറ്റ് സെന്ററിൽ നടത്തപ്പെടുന്നു.

സമർപ്പണമുള്ള യുവതീയുവാക്കളെയും സൺഡേ സ്കൂൾ അധ്യാപകരെയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ പരിശീലന പരിപാടിയിൽ, ‘മൈൽസ്റ്റോൺ’ എന്ന പുതിയ ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള വേദപാഠങ്ങൾ, ഗാനങ്ങൾ, ഗെയിംസ്, മിഷണറി ചരിത്രങ്ങൾ, ക്രാഫ്റ്റ് വർക്സ് എന്നിവയുടെ സമഗ്ര പരിശീലനം നൽകും. ഇതോടൊപ്പം ബാല സുവിശേഷകർ അറിഞ്ഞിരിക്കേണ്ട വിവിധ പ്രായോഗികവും ആത്മീയവുമായ വിഷയങ്ങളും വിശദമായി പരിചയപ്പെടുത്തും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എക്സൽ വിബിഎസ് ടീമിന്റെ ഭാഗമാകാനുള്ള അവസരവും, 15 ഭാഷകളിൽ നടത്തപ്പെടുന്ന വിബിഎസ് പ്രോഗ്രാമുകളിൽ ഡയറക്ടർമാരായി പ്രവർത്തിക്കാനുള്ള അർഹതയും ലഭിക്കും.

കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് സേവനമനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അപൂർവമായ അവസരമാണെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.