മണ്ണൂർ വൈഎംസിഎ ക്രിസ്തുമസ് പുതുവത്സരാഘോഷം നടന്നു
മണ്ണൂർ :വൈഎംസിഎ ക്രിസ്തുമസ് പുതുവത്സര ആഘോഷവും ഗാനസന്ധ്യയും ശാലേം മാർത്തോമ്മാ പള്ളിയിൽ നടന്നു.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി ഉദ്ഘാടനം ചെയ്തു.
ഗാനസന്ധ്യയുടെ ഉദ്ഘാടനം വൈഎംസിഎ മുൻ നാഷണൽ എക്സിക്യൂട്ടീവ് അംഗം കെ.ഒ.രാജുക്കുട്ടി നിർവഹിച്ചു. പ്രസിഡൻ്റ് ബിനു. കെ.ജോൺ അധ്യക്ഷത വഹിച്ചു.
സബ് റീജിയൻ ചെയർമാൻ ഡോ.എബ്രഹാം മാത്യു മുഖ്യപ്രഭാഷണം നടത്തി. വികാരിമാരായ റവ.ടെനി തോമസ്,ഫാ.ഗീവർഗ്ഗീസ് ജോഷ്വാ, ഫാ .ജോൺ കെ. തങ്കച്ചൻ,ജനറൽ കൺവീനർ അഡ്വ.വി കെ ഐസക്,സെക്രട്ടറി കെ. ബേബി എന്നിവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ബിനു കെ ജോണിനെ യോഗത്തിൽ ആദരിച്ചു.

- Advertisement -



Comments are closed, but trackbacks and pingbacks are open.