ആയൂർ സെന്റർ 35 – മത് വാർഷിക കൺവൻഷൻ

ആയൂർ: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ആയൂർ സെന്ററിന്റെ 35 – മത് വാർഷിക കൺവൻഷൻ ഐ. പി. സി ഗിൽഗാൽ വയയ്ക്കൽ സഭാ ഹാളിന് സമീപം തയ്യാറാക്കി യിരിക്കുന്ന പന്തലിൽ വച്ച് 2026 ജനുവരി 22, 23, 24, 25 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു.

പാസ്റ്റർ സണ്ണി എബ്രഹാം (ആയൂർ സെന്റർ മിനിസ്റ്റർ) പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ വിൽസൺ വർക്കി, പാസ്റ്റർ ജോസഫ് എബ്രഹാം (പൂവത്തൂർ), പാസ്റ്റർ കെ. ജെ. തോമസ് (കുമളി), പാസ്റ്റർ ഷാജി എം. പോൾ (പവർ വിഷൻ), പാസ്റ്റർ സാം ജോർജ്ജ് (IPC മുൻ ജനറൽ സെക്രട്ടറി), പാസ്റ്റർ ബാബു തോമസ്, പാസ്റ്റർ ആൻസൺ പി. മാത്യു (കൊല്ലം) എന്നീ ദൈവദാസന്മാർ ദൈവവചനം പ്രസംഗിക്കുന്നു.

ആയുർ സെന്റർ ക്വയറിനോടൊപ്പം ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകർ പാസ്റ്റർ ഇമ്മാനുവേൽ കെ. ബി, ബ്രദ. ജെഫിൻ ബി. ജോർജ്ജ്, സിസ്റ്റർ രമ്യ സേറാ ജേക്കബ് എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നു. സെന്റർ എക്സിക്യൂട്ടീവായ പാസ്റ്റർ സണ്ണി എബ്രഹാം (സെന്റർ മിനിസ്റ്റർ) പാസ്റ്റർ VS Cheriyan(വൈസ് പ്രസിഡന്റ്) പാസ്റ്റർ ബിജു പനംന്തോപ്പ് (സെക്രട്ടറി) റോബിൻ RR (ജോയിൻസെക്രട്ടറി) KS ബേബി (ട്രഷറർ) ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

വാർത്ത: സുവി.സബിൻ പി. സണ്ണി (പബ്ലിസിറ്റി കൺവീനർ)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.