വൈ. പി. ഇ. വയനാട് ക്യാമ്പിന് അനുഗ്രഹീത സമാപ്തി
വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ.പി.ഇയുടെ (YPE) നേതൃത്വത്തിൽ ഡിസംബർ 24, 25 തീയതികളിൽ വയനാട് കൊയിലേരിയിൽ വച്ചു നടന്ന സ്റ്റേറ്റ് ക്യാമ്പ് അനുഗ്രഹകരമായി സമാപിച്ചു.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ആധുനിക കാലഘട്ടത്തിൽ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ആത്മീയ മുന്നേറ്റം അനിവാര്യമാണെന്ന് ഉദ്ഘാടന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
വൈ.പി.ഇ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ മാത്യു ബേബി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി ബ്രദർ സജു സണ്ണി സ്വാഗതവും സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ്സ്, സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ ജെയിംസ് പി ജെ, വൈ.പി.ഇ സ്റ്റേറ്റ് ബോർഡ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വവും നൽകി.
പാസ്റ്റർ സുജിത് എം. സുനിൽ, പാസ്റ്റർ ബേബി ജോൺസൺ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. പാസ്റ്റർ ബിനു പി ജോർജ് എന്നിവർ വചനശുശ്രൂഷ നിർവ്വഹിച്ചു. ടാബോർ മൗണ്ട് മാനേജിങ്ങ് ഡയറക്ടർ ബ്രദർ തോമസ് മാത്യു ആശംസ അറിയിച്ചു.
ജബ്ബേസിന്റെ നേതൃത്വത്തിലുള്ള വൈ.പി.ഇ സ്റ്റേറ്റ് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി സമാപന സന്ദേശം നൽകി.
വിശുദ്ധിയോടെയും സമർപ്പണത്തോടെയും ക്രിസ്തുവിനായി നിലകൊള്ളുവാൻ അദ്ദേഹം യുവജനങ്ങളെ ആഹ്വാനം ചെയ്തു.
നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്ത ക്യാമ്പിൽ 30-ഓളം പേർ തങ്ങളുടെ ജീവിതം ദൈവരാജ്യ ശുശ്രൂഷകൾക്കായി പൂർണ്ണമായി സമർപ്പിച്ചു.
ക്യാമ്പ് രക്ഷാധികാരി പാസ്റ്റർ സി ഐ തോമസ്, ക്യാമ്പ് കോഡിനേറ്റർ ബ്രദർ.ജുബീഷ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിശാലമായ ഒരു കമ്മിറ്റി ഈ ക്യാമ്പിന്റെ വിജയത്തിന് വേണ്ടി YPE സ്റ്റേറ്റ് ബോർഡിനൊപ്പം പ്രവർത്തിച്ചു.

- Advertisement -



Comments are closed, but trackbacks and pingbacks are open.