നല്ലത് തിരിച്ചറിഞ്ഞാൽ ജയിക്കുവാൻ കഴിയും: പാസ്റ്റർ സാംസൺ പി തോമസ്

സി ഇ എം ജനറൽ ക്യാമ്പിനു അനുഗ്രഹീത തുടക്കം

തിരുവനന്തപുരം: തിരക്കുള്ള ജീവിതയാത്രയിൽ നാം തിരിച്ചറിവുള്ളവരാകണമെന്നും യേശുവിനെ അടുത്തറിഞ്ഞു മാതൃകയാക്കണമെന്നും സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ്. ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 66-മത് ജനറൽ ക്യാമ്പ് ഇന്ന് നെയ്യാർ ഡാം രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വി ജെ തോമസ് മുഖ്യ സന്ദേശം നൽകി. യേശുവിനെക്കുറിച്ച് സാധാരണ അറിവല്ല, ആഴമായ അറിവാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ബ്രിജി വർഗീസ് അധ്യക്ഷത വഹിച്ചു. ജോ. ട്രഷറർ ബ്രദർ ബോബി മാത്യു സ്വാഗതം ആശംസിച്ചു. പാസ്റ്റർ സാം ജി കോശി, പാസ്റ്റർ എൽദോസ് കുര്യാക്കോസ്, ബ്രദർ ജോയൽ ജോസ് തുടങ്ങിയവർ പ്രാർത്ഥിച്ചു. പാസ്റ്റർ വിൻസെന്റ് മാത്യു (സൺ‌ഡേ സ്കൂൾ), പാസ്റ്റർ ജോമോൻ ജെ ( ഇവാഞ്ചലിസം ബോർഡ്), പാസ്റ്റർ സാം റ്റി മുഖത്തല (റൈറ്റേഴ്സ് ഫോറം) എന്നിവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ ഫിന്നി സാബു തീം അവതരിപ്പിച്ചു. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്, ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ്, ജനറൽ കോ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജനറൽ കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.