സൃഷ്ടാവായ ദൈവത്തിന്റെ ഉദ്ദേശമറിഞ്ഞ് ജീവിതത്തെ ക്രമപ്പെടുത്തുക : ബിഷപ്പ് ഡോ.തോമസ് ഏബഹാം
ഇവാൻജലിക്കൽ സഭ സൗത്ത് കേരള കൺവൻഷന് വാളകം പാലസ് മൗണ്ടിൽ അനുഗ്രഹീത തുടക്കം
കൊട്ടാരക്കര: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ സൗത്ത് കേരള ഡയോസിഷൻ കൺവൻഷന് വാളകം പാലസ് മൗണ്ടിലുള്ള ഡയോസിഷൻ സെന്ററിൽ അനുഗ്രഹീത തുടക്കം.
പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സൃഷ്ടാവായ ദൈവത്തിന്റെ ഉദ്ദേശമറിഞ്ഞ്, രൂപാന്തരത്തിലേക്കു വന്ന് ജീവിതത്തെ ക്രമപ്പെടുത്തുന്നവരാണ് ഭവനങ്ങൾക്കും, സഭയ്ക്കും, സമൂഹത്തിനും നന്മ പകരുന്നവരും പ്രയോജനമുള്ളവരായും ആയിത്തീരുന്നതെന്നും പൂർണ്ണമായ സമർപ്പണത്തോടെ ദൈവത്തിങ്കലേക്ക് മടങ്ങി വരണമെന്നും അദ്ദേഹം പറഞ്ഞു.
ഡയോസിഷൻ ബിഷപ്പ് ഡോ.എബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു. സഭ സെക്രട്ടറി റവ. സജി മാത്യു, ഡയോസിഷൻ സെക്രട്ടറി റവ. ജോൺ മാത്യു, റവ. എ.ജെ.ജോൺസൺ, റവ.സാം മാത്യു, റവ. ടോണി തോമസ് , റവ. ടി.എം.വർഗീസ് തോട്ടത്തിൽ, റവ. കൃഷ്ണമൂർത്തി എന്നിവർ പ്രസംഗിച്ചു. ഇവാ. കെ.ജി.ഷിബു മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
റവ. തോമസ് മാത്യു, റവ അനീഷ് തോമസ് ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള കൺവെൻഷൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. രാവിലെ നടന്ന വർക്കേഴ്സ് കോൺഫറൻസിൽ സുവിശേഷ പ്രവർത്തന ബോർഡ് അസി. സെക്രട്ടറി റവ. ജിമ്മി പോൾ, ഏബ്രഹാം മാത്യു എന്നിവർ ക്ലാസെടുത്തു. ഇന്ന് രാവിലെ 10 ന് നടക്കുന്ന വർക്കേഴ്സ് കോൺഫറൻസിൽ സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സി.പി. മാർക്കോസ് പ്രസംഗിക്കും. വൈകിട്ട് 6 ന് സുവിശേഷ യോഗത്തിൽ റവ. റോബി വർഗീസ് റാന്നി ധ്യാന പ്രസംഗം നടത്തും. ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന യുവജന സമ്മേളനത്തിലും വൈകിട്ട് നടക്കുന്ന സുവിശേഷ യോഗത്തിലും ബ്രദർ. ഫിലിപ്പ് ചെറിയാൻ വെല്ലൂർ പ്രസംഗിക്കും.
കൺവെൻഷൻ 14 ന് സമാപിക്കും. രാവിലെ 8ന് നടക്കുന്ന തിരുവത്താഴ ശുശ്രൂഷയ്ക്ക് ബിഷപ്പ്. ഡോ.ഏബ്രഹാം ചാക്കോ നേതൃത്വം നൽകും.
10 ന് സൗത്ത് കേരള ഡയോസിസിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇടവകളുടെ സംയുക്ത ആരാധനയും ആത്മീയ സംഗമവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സഭ ഭാരവാഹികൾക്കുള്ള സ്വീകരണവും നടക്കും.

- Advertisement -



Comments are closed, but trackbacks and pingbacks are open.