ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ കൺവെൻഷൻ 2026 ജനുവരി 29 മുതൽ

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി 35-ാമത് ജനറൽ കൺവെൻഷൻ 2026 ജനുവരി 29 വ്യാഴം മുതൽ ഫെബ്രുവരി 1 ഞായർ വരെ ആസ്ഥാനമായ പത്തനാപുരം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭകളിലെ കർത്തൃശുശ്രൂ ഷകന്മാരും, വിശ്വാസികളും പങ്കെടുക്കുന്ന ഈ മഹായോഗങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സഭകളുടെ ജനറൽ സെക്രട്ടറി റെവ:എം.ഓ. അനിയൻ ജനറൽ കൺവീനറായും, സെക്ഷൻ പ്രെസ്ബിറ്റർമാർ കൺവീനർമാരായും, വിവിധ കമ്മറ്റികളുടെ ചുമതലയിൽ ക്രമീകരങ്ങൾ പൂർത്തിയാകുന്നു. സഭയുടെ ഓവർസിയർ റെവ.ഡോ.ജോയ്. പി. ഉമ്മൻ ഉദ്ഘാടനം ചെയ്യുന്ന ഈ യോഗങ്ങളിൽ പാസ്റ്റർമാരായ ഡോ: ജോൺസൻ ഡാനിയേൽ, പാസ്റ്റ‌റ്റർ: കുമാർ ദാസ് ഡി.ജെ, പാസ്‌റ്റർ കെ.ആർ. മനോജ്, പാസ്റ്റർ ജോസ് ഐക്കരപ്പടി, മിസ്സിസ് ഗ്രെയ്‌സ് ഉമ്മൻ തുടങ്ങിയവർ ദൈവവചന പ്രഘോഷണങ്ങൾ നിർവഹിക്കും.

29ന് രാവിലെ 10:30ന് ശുശ്രൂഷകൻമാരുടെ കുടുംബ സമ്മേളനത്തോടെ ആരംഭിക്കുന്ന മഹായോഗത്തിൽ സഭയുടെ എക്സിക്യുട്ടീവ് അംഗങ്ങളും, പ്രെസ്ബിറ്റർമാരും വിവിധ യോഗങ്ങൾക്ക് അദ്ധ്യക്ഷത വഹിക്കും. ബൈബിൾ ക്ലാസുകൾ, ശുശ്രൂഷക സമ്മേളനങ്ങൾ, സഹോദരീസമ്മേളനം, സൺഡേസ്കൂൾ, യുവജന സമ്മേളനം, പൊതു സമ്മേളനം തുടങ്ങിയവയും ശനിയാഴ്ച രാവിലെ 9മണിക്ക് സ്നാന ശുശ്രൂഷയും, 10:30മുതൽ സഹോദരി സമ്മേളനവും, ഉച്ചകഴിഞ്ഞ് 2മണിക്ക് ജനറൽ ബോഡിയോഗവും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും, 3 മണി മുതൽ യുവജന സമ്മേളനവും നടത്തപ്പെടും.

ഞായറാഴ്ച രാവിലെ 8മണിക്ക് ആരംഭിക്കുന്ന വിശുദ്ധ സഭായോഗത്തോടും, തിരുമേശ ശുശ്രൂഷയോടുംകൂടി യോഗം സമാപിക്കും. ഈ യോഗങ്ങളിൽ ബി.ജി.എ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.