സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് സൗത്ത് കേരള ഡയോസിഷൻ കൺവെൻഷൻ വ്യാഴം മുതൽ
കൊട്ടാരക്കര: സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൗത്ത് കേരള ഡയോസിഷൻ കൺവെൻഷൻ വ്യാഴാഴ്ച വാളകം പാലസ് മൗണ്ടിലെ ഡയോസിസഷൻ സെൻ്ററിൽ ആരംഭിക്കും 14 ന്ഞായറാഴ്ച സമാപിക്കും
വ്യാഴാഴ്ച വൈകിട്ട് 6ന് പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും.വിവിധ യോഗങ്ങളിൽ ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ, റവ.റോബി വർഗീസ് റാന്നി, ബ്രദർ.ഫിലിപ്പ് ചെറിയാൻ വെല്ലൂർ എന്നിവർ ധ്യാന പ്രസംഗം നടത്തും.
വ്യാഴം,വെള്ളി ദിവസങ്ങളിൽ വൈദീകർ, സുവിശേഷകർ, സേവിനിമാർ പങ്കെടുക്കുന്ന വർക്കേഴ്സ് കോൺഫറൻസ് നടക്കും. 13 ന്10ന് യുവജന സമ്മേളനവും 4.30 ന് വാളകം ജംഗ്ഷനിൽ പരസ്യയോഗവും നടക്കും.സമാപന ദിവസമായ 14 ന് രാവിലെ 8ന് തിരുവത്താഴ ശുശ്രൂഷ.
10 ന് സൗത്ത് കേരള ഡയോസിസിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇടവകളുടെ സംയുക്ത ആരാധനയും ആത്മീയ സംഗമവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സഭ ഭാരവാഹികൾക്കുള്ള സ്വീകരണവും നടക്കും.
ജനറൽ കൺവീനർ റവ.ഡോ.ജോൺ മാത്യു, കൺവീനർമാരായ ജി.ശാമുവേൽകുട്ടി,കെ.പി. ഫിലിപ്പ് എന്നിവർ അറിയിച്ചു.

- Advertisement -



Comments are closed, but trackbacks and pingbacks are open.