റ്റി.പി.എം കുണ്ടറ വാർഷിക കൺവൻഷൻ വ്യാഴാഴ്ച മുതൽ
കുണ്ടറ: ദി പെന്തെക്കൊസ്ത് മിഷൻ കുണ്ടറ (കൊട്ടാരക്കര സെന്റർ) വാർഷിക കൺവൻഷൻ ഡിസംബർ 11 വ്യാഴം മുതൽ 14 ഞായർ വരെ ആറുമുറിക്കട റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗ്, സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗം എന്നിവ നടക്കും.
സീനിയർ പാസ്‌റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -


Comments are closed, but trackbacks and pingbacks are open.