ഭാരതത്തിനായുള്ള ദേശീയ പ്രാർത്ഥന നാളെ തിരുവല്ലയിൽ
തിരുവല്ല: കേരള യുണൈറ്റഡ് പ്രെയർ ഫെലോഷിപ്പിൻ്റെ നേതൃത്വത്തിൽ “ബ്ലെസ്സ് ഇന്ത്യാ പ്രെയർ” നാളെ രാവിലെ 9 മണി മുതൽ തിരുവല്ല ഡിവൈൻ വർഷിപ്പ് സെൻ്ററിൽ നടക്കും. വർദ്ധിച്ചു വരുന്ന ക്രിസ്തീയ പീഡനം, ആരാധനാലയങ്ങൾക്കെതിരെയുള്ള ആക്രമണം, സുവിശേഷകർക്ക് നേരെയുള്ള ക്രിമിനൽ കേസുകൾ, അന്യായമായ ജൂഡീഷ്യൽ കസ്റ്റഡി, ഉത്തര ഭാരതത്തിൽ നിത്യ സംഭവമായി മാറിയിരിക്കുന്ന ക്രൈസ്തവ രക്ത സാക്ഷിത്വം എന്നിവയുടെ നടുവിൽ നമ്മുടെ രാജ്യത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ നാം ഒന്നിക്കുന്നു.
ക്രിസ്തീയ ദൗത്യ മേഖലയിൽ ശുശ്രൂഷയ്ക്കും സേവനത്തിനും വലിയ വെല്ലുവിളികൾ നിറഞ്ഞ വർത്തമാനകാല സാഹചര്യത്തിൽ സഭയുടെ ഐക്യതയോടുള്ള പ്രാർത്ഥന ഒരു ആത്മീയ ഉണർവ്വിന് കാരണമാകും.
പീഡിത സമൂഹത്തിന് വേണ്ടിയുള്ള ഏകദിന പ്രാർത്ഥന സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
വിവിധ പ്രെയർ മൂവ്മെൻ്റുകളെ പ്രതിനിധീകരിച്ച് പാസ്റ്റർ ജോർജ് വർഗ്ഗീസ്, ബെന്നി ജോസഫ്, ജോബി വർഗ്ഗീസ് എന്നിവർ പങ്കെടുക്കും . പാസ്റ്റേഴ്സ് പി.ജി. മാത്യൂസ്, ജെയ്സ് പാണ്ടനാട്, എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജേക്കബ് റ്റി. ആൻ്റണി പ്രാർത്ഥനാ യോഗത്തിന് നേതൃത്വം നൽകും.

- Advertisement -



Comments are closed, but trackbacks and pingbacks are open.