മതപരിവർത്തന നിരോധന നിയമം: രാജസ്ഥാൻ സർക്കാറിന് സുപ്രിം കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: രാജസ്ഥാനിലെ മതപരിവർത്തന നിരോധിത നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജിയിൽ മറുപടി തേടി രാജസ്ഥാൻ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. നിർബന്ധിതമോ വഞ്ജനാപരമോ കൂട്ടമായോ ഉള്ള മതപരിവർത്തനങ്ങൾക്ക് കർശനമായ ജയിൽ ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. സമാനമായ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദത്തിനിടെ ബെഞ്ചിനോട് പറഞ്ഞു. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അടങ്ങിയ ബെഞ്ച് ഇത്തെ […]
ന്യൂഡൽഹി: രാജസ്ഥാനിലെ മതപരിവർത്തന നിരോധിത നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജിയിൽ മറുപടി തേടി രാജസ്ഥാൻ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്.
നിർബന്ധിതമോ വഞ്ജനാപരമോ കൂട്ടമായോ ഉള്ള മതപരിവർത്തനങ്ങൾക്ക് കർശനമായ ജയിൽ ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. സമാനമായ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദത്തിനിടെ ബെഞ്ചിനോട് പറഞ്ഞു. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അടങ്ങിയ ബെഞ്ച് ഇത്തെ നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്ത മുൻപ് സമർപ്പിച്ച ഹർജികളുടെ കൂടെ ഈ ഹർജയും ചേർക്കാൻ ഉത്തരവിട്ടു.

- Advertisement -

Comments are closed, but trackbacks and pingbacks are open.