സീനിയർ ദൈവദാസൻമാർക്ക് ആദരം; ഫെയ്ത്ത് ഹോം പെന്തക്കോസ്തൽ ആശ്രമത്തിൽ താങ്ക്സ് ഗിവിംഗ് സർവീസ്

കൊല്ലകടവ്: ചെങ്ങന്നൂർ–കൊല്ലകടവ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫെയ്ത്ത് ഹോം പെന്തക്കോസ്തൽ ആശ്രമത്തിൽ, കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ 55-ാമത് സമ്മേളനത്തോടനുബന്ധിച്ച് Thanks ഗിവിംഗ് സർവിസ് സംഘടിപ്പിച്ചു.

ഒരുപതിറ്റാണ്ടിലേറെയായി കൊല്ലകടവിലെ ഫെയ്ത്ത് ഹോം ക്യാമ്പ് സെന്ററിൽ പ്രവർത്തിക്കുന്ന കെ.ടി.എം.സി.സി. ഓഡിറ്റോറിയത്തിൽ എല്ലാ മാസവും ആദ്യ ശനിയാഴ്ച സീനിയർ ദൈവദാസന്മാർ പങ്കെടുക്കുന്ന സ്ഥിരം സമ്മേളനം ഫെലോഷിപ്പിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്.

യോഗത്തിന് കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ രക്ഷാധികാരിയും ഫെയ്ത്ത് ഹോം പ്രസിഡന്റുമായ പാസ്റ്റർ ഏബ്രഹാം ജോർജ് അദ്ധ്യക്ഷത വഹിച്ചു.

മാത്യു കുര്യൻ, ബിജോ കെ. ഈശോ എന്നിവർ ആദരവുകൾ വായിച്ചു. ഷിബു വി. സാം സ്വാഗതവും റെജി ടി. സ്കറിയാ നന്ദിയും രേഖപ്പെടുത്തി. ഹാർവസ്റ്റ് ടെലിവിഷൻ ഡയറക്ടർ ബിബി ജോർജ് ചാക്കോ, ഷാജി മാറാനാഥാ എന്നിവർ ആശംസാ പ്രസംഗം നടത്തി.

വിവിധ ശുശ്രൂഷകൾക്ക് പാസ്റ്റർ റെജി മൂലേടം, പാസ്റ്റർ പി. ജെ. ശാമുവേൽ, ബ്രദർ വിൽസൺ ഏബ്രഹാം, ബേബി കുട്ടി വർഗീസ്, പാസ്റ്റർ റോയി വർഗീസ്, ബ്രദർ സി. എ. സണ്ണി, ബ്രദർ മാത്യു പി. മാത്യൂസ്, ബ്രദർ ജോയി ജോർജ് , ജെസ്സി റോയി എന്നിവർ നേതൃത്വം നൽകി.

‘ആദരപൂർവ്വം’ എന്ന ശുശ്രൂഷയിൽ ഫെലോഷിപ്പിന്റെ ഭാരവാഹികളായ പാസ്റ്റർ ഏബ്രഹാം ജോർജ് (രക്ഷാധികാരി), പാസ്റ്റർ കെ. എ. ഉമ്മൻ (പ്രസിഡന്റ്), പാസ്റ്റർ സാമുവേൽ ജോൺസൺ (വൈസ് പ്രസിഡൻറ്), പാസ്റ്റർ കെ. ടി. തോമസ് (സെക്രട്ടറി), പാസ്റ്റർ സി. ടി. ചെറിയാൻ (ട്രഷറർ) എന്നിവരെ യോഗം പ്രത്യേകമായി അനുമോദിച്ചു.

വിനയപൂർവ്വം എന്ന ചടങ്ങിൽ 70 വയസ്സ് പൂർത്തിയാക്കി 25 വർഷത്തിലധികം ശുശ്രൂഷ അനുഷ്ഠിച്ച ദൈവദാസന്മാരെ ആദരിച്ചു.

അഭിമാനപൂർവ്വം എന്ന ചടങ്ങിൽ 70 വയസ്സ് തികഞ്ഞതോടൊപ്പം പൊതുശുശ്രൂഷയിൽ തുടരുന്ന കർത്താവിന്റെ ദാസന്മാരെ ആദരിച്ചു.

സ്നേഹപൂർവ്വം എന്ന ചടങ്ങിൽ 60 വയസ്സ് പൂർത്തിയാക്കിയ വിവിധ മിനിസ്ട്രികളിൽ പ്രവർത്തിക്കുന്ന ദൈവദാസന്മാർക്ക് ആദരം നൽകി.

സമർപ്പണത്തോടെ എന്ന ചടങ്ങിൽ കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ സജീവ പ്രവർത്തകരെ അനുമോദിച്ചു.

കരുതലോടെ എന്ന ചടങ്ങിൽ നിത്യതയിൽ ചേർക്കപ്പെട്ട ദൈവദാസന്മാരുടെ ഭാര്യമാർക്കായി പ്രത്യേക പ്രാർത്ഥന നടത്തി.

ഫെയ്ത്ത് ഹോം & ഗുഡ് എർത്ത് പ്രമോട്ടർ റോയി കെ. യോഹന്നാൻ ആമുഖ പ്രസംഗം നടത്തി.

പാസ്റ്റർ ഏബ്രഹാം ജോർജ് സമാപന സന്ദേശം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.