യോഗ്യത ഇല്ലാതിരുന്നിടത്തു നമ്മെ തേടിവന്നതാണ് ക്രിസ്തുവിന്റെ സ്നേഹം: പാസ്റ്റർ സംകുട്ടി പാപ്പച്ചൻ
തിരുവല്ല : യോഗ്യത ഇല്ലാതിരുന്നിടത്തു നമ്മെ തേടിവന്നതാണ് ക്രിസ്തുവിന്റെ സ്നേഹമെന്നും അതിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്നും പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ ആറാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ വർഗീസ് ജോഷ്വാ മുഖ്യ പ്രഭാഷണം നടത്തി. സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ് അധ്യക്ഷത വഹിച്ചു. ബ്രദർ ജേക്കബ് വർഗീസ്, പാസ്റ്റർമാരായ ഷാജി സെബാസ്റ്റ്യൻ, ജോമോൻ വർഗീസ്, റെജി ചാക്കോ, ജോർജ് മുണ്ടകൻ, ബോസ് എം കുരുവിള എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
നാളെ രാവിലെ 7.30ന് സംയുക്ത ആരാധന, കർത്തൃമേശ, 11ന് സമാപന സമ്മേളനം എന്നിവ നടക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

- Advertisement -


Comments are closed, but trackbacks and pingbacks are open.