ഐപിസി അരുണാചൽ സ്റ്റേറ്റ് കൺവെൻഷന് അനുഗ്രഹ സമാപ്തി
ടിപ്പി (അരുണാചൽ പ്രദേശ്): ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ അരുണാചൽ പ്രദേശ് സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷൻ, കർത്താവിൻ്റെ വരവിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കാം എന്ന ആഹ്വാനത്തോടെ സമാപിച്ചു.
നവംബർ 20 മുതൽ 23 വരെ ടിപ്പിയിൽ നടന്ന കൺവെൻഷൻ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ ഡോ. ആൽവിൻ ഡേവിഡ് ഉദ്ഘാടനം ചെയ്തു. യേശുക്രിസ്തുവിലു ള്ള വിശ്വാസവും യേശുക്രിസ്തുവിന്റെ മടങ്ങിവരവിലുള്ള പ്രത്യാശയുമാണ് ഒരു മനുഷ്യനെ സമാധാനത്തിലേക്ക് സന്തോഷത്തിലേക്കും നയിക്കുന്നതെന്ന് ഡോ. ആൽവിൻ ഡേവിഡ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ദൈവം സ്നേഹമാണ്. യഥാർത്ഥമായ ദൈവസ്നേഹം നാം അനുഭവിക്കുന്നത് യേശുക്രിസ്തുവിന്റെ കാൽവറി ക്രൂശിലൂടെയാണ്, അദ്ദേഹം തുടർന്നു പറഞ്ഞു.
കൺവെൻഷന്റെ സെക്രട്ടറി പാസ്റ്റർ സുനിൽ കുഞ്ചുജു അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഡോ. ജോബെൻസൺ ബെന്നി അതിഥി പ്രസംഗകനായിരുന്നു. പാസ്റ്റർമാരായ വർഗീസ് മത്തായി, എബ്രഹാം മാത്യു, ഒ. ജെ മൈക്കിൾ, സിസ്റ്റർ ഗ്രേസ് ആൽവിൻ ഡേവിഡ്, സിസ്റ്റർ കൊച്ചു റാണി എബ്രഹാം എന്നിവരും വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു. നിഖ് കമിൻ എം. എൽ. എ. (Nikh Kamin MLA), പബ്ലിക് ലീഡർ അജയ് ജെബിസോ (Ajay Jebisow), പഞ്ചായത്ത് പ്രസിഡൻറ് വിജയ് ലിപിയാങ്സോ (Vijay Lipyangsow) എന്നിവർ പങ്കെടുത്തു ആശംസകൾ അറിയിച്ചു.
ഞായറാഴ്ച രാവിലെ നടന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ ആൽവിൻ ഡേവിഡിന്റെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ നടന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന പ്രത്യേക യോഗത്തിൽ ആറു ശുശ്രൂഷകന്മാർക്ക് പാസ്റ്റർ ആൽവിൻ ഡേവിഡിൻ്റെ നേതൃത്വത്തിൽ പാസ്റ്ററൽ ഓർഡിനേഷൻ നൽകി. പാസ്റ്റർമാരായ ഒ. ജെ മൈക്കിൾ, വർഗീസ് മത്തായി എന്നിവർ സഹശുശ്രൂഷകന്മാരായിരുന്നു.
വെള്ളിയാഴ്ച രാവിലെ നടന്ന യുവജന സമ്മേളനത്തിൽ അറുപതിൽ അധികം യുവജനങ്ങൾ സുവിശേഷവേലയ്ക്കായി സ്വയം സമർപ്പിച്ചു. 12 പേർ സ്നാനപ്പെട്ടു. പാസ്റ്റർമാരായ മേഴ്സിയെസ് ഖണ്ഡുസൗ (Mercius Khandusow), ലെഗോ യാമേ (Lego Yame), തകാർ കൊഞ്ച്ജു (Takar Konjuju), വാങ്ചിൻ സക്രിൻസോ (Wangchin Sakrinsow), തോമസ് ഹക്കും (Thomas Hakkum), ബിജയ് കർ. മാൾ (Bijay Kr. Mall) എന്നിവർ വിവിധ യോഗങ്ങളിൽ അധ്യക്ഷത വഹിച്ചു.
ഐപിസി അരുണാചൽ പ്രദേശ് സ്റ്റേറ്റ് ഗായകസംഘം സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കിഴക്കും പടിഞ്ഞാറുമുള്ള സോണുകളിൽ നിന്നായി ആയിരത്തോളം വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുത്തു.

- Advertisement -



Comments are closed, but trackbacks and pingbacks are open.