യേശു അനുഭവിച്ച കഷ്ടത വാക്കുകൾക്ക് അതീതമാണ്: പാസ്റ്റർ ജോജു തോമസ്
തിരുവല്ല: യേശു അനുഭവിച്ച കഷ്ടത വാക്കുകൾക്ക് അതീതമാണെന്നും മാനവ സമൂഹത്തിന്റെ വീണ്ടെടുപ്പിന് വേണ്ടി അവിടുന്ന് സ്വയം ക്രൂശു മരണം സ്വീകരിച്ചെന്നും മൂന്നാം നാൾ ഉയർത്തെഴുന്നേറ്റെന്നും പാസ്റ്റർ ജോജു തോമസ്. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ അഞ്ചാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ എം ഡി സാമൂവേൽ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ എബ്രഹാം ഡാനിയേൽ അധ്യക്ഷത വഹിച്ചു. മാത്യു പി സി, തങ്കച്ചൻ കെ, പാസ്റ്റർമാരായ അലക്സ്മോൻ റ്റി, ജോമോൻ ജെ, എം എം ജോൺ തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
നാളെ രാവിലെ 9.30ന് സി ഇ എം സൺഡേ സ്കൂൾ സംയുക്ത വാർഷികം കൺവൻഷൻ ഗ്രൗണ്ട്, സഹോദരിസമ്മേളനം ശാരോൻ ഓഡിറ്റോറിയം, വൈകിട്ട് 6ന് പൊതുയോഗം എന്നിവ നടക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

- Advertisement -



Comments are closed, but trackbacks and pingbacks are open.