ദൈവദൃഷ്ടിയിൽ നമ്മൾ ശ്രദ്ധേയരാണ് : പാസ്റ്റർ ജോമോൻ ജോസഫ്
തിരുവല്ല: പരിമിതികളിലും പ്രതികൂല സാഹചര്യങ്ങളിലും നിഷ്കളങ്കരായി നിന്നാൽ പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്നും ദൈവദൃഷ്ടിയിൽ നാം ശ്രദ്ധേയരാണെന്നും പാസ്റ്റർ ജോമോൻ ജോസഫ്. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ നാലാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ രഞ്ജിത് ഫിന്നി മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ ജോസ് ജോസഫ് അധ്യക്ഷത വഹിച്ചു.ബ്രദർ രാജൻ ഈശോ, പാസ്റ്റർമാരായ കെ എ ഫിലിപ്പ്, സി ആർ മൈക്കിൾ, സാബു സി എം, ടോണി തോമസ്, കെ ആർ ജോസ് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
നാളെ രാവിലെ 9.30ന് പൊതുയോഗം, 2ന് റൈറ്റേഴ്സ് ഫോറം സെമിനാർ, വൈകിട്ട് 6ന് പൊതുയോഗം എന്നിവ നടക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -


Comments are closed, but trackbacks and pingbacks are open.