“സ്റ്റോറീസ് ഓഫ് തിമോത്തീസ് ഡാഡ് ” ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ പ്രകാശനം ചെയ്തു.

ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻ

ന്യൂഡൽഹി: ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷനിൽ രഞ്ജിത്ത് ജോയി എഴുത്തിയ ഇംഗ്ലീഷ് ചെറുകഥ സമാഹാരം “സ്റ്റോറീസ് ഓഫ് തിമോത്തീസ് ഡാഡ് “ ഐപിസി ഡൽഹി സ്റ്റേറ്റ് സംയുക്ത ആരാധനാ യോഗത്തിൽ വച്ച് ഐപിസി ഡൽഹി സ്റ്റേറ്റ്പ്രസിഡൻ്റ് ഡോക്ടർ ഷാജി ഡാനിയൽ, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് വേങ്ങൂർ നൽകി പ്രകാശനം ചെയ്തു.

ക്രൈസ്ത എഴുത്തുപുര ജനറൽ വൈസ് പ്രസിഡൻ്റ് സ്റ്റാൻലി അടപ്പാനാംകണ്ടത്തിൽ, ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്: പാസ്റ്റർ കെ വി ജോസഫ്, ഡൽഹി സ്റ്റേറ്റ് സണ്ടേസ്‌ക്കൂൾ ഡയറക്ടർ പാസ്റ്റർ സന്തോഷ് ടി സി , എന്നിവർ സന്നിഹിതരായിരുന്നു.
ക്രൈസ്‌തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രസിഡൻ്റ് ആയ രഞ്ജിത്ത് ജോയിയുടെ രണ്ടാമത്തെ കഥാ സമഹാരമാണിത്. കെൽട്രോൺ ഡൽഹി ബ്രാഞ്ച് ഹെഡും ഐപിസി ഡൽഹി സ്റ്റേറ്റ് സണ്ടേസ്‌ക്കൂൾ ട്രഷററുമായ ലേഖകൻ്റെ ആദ്യത്തെ കഥാസമാഹാരം 2008 ൽ പ്രകാശനം ചെയ്ത നിത്യതയിലെക്കുള്ള മെട്രോ ട്രെയിനാണ് . ക്രൈസ്തവ എഴുത്തുപുരയായിരുന്നു പ്രസാധകർ. ഈ ഗ്രന്ഥം ആവശ്യമുള്ളവർ 9910867131 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.