അലഹാബാദിൽ മലയാളി പാസ്റ്ററെയും കൂട്ടുപ്രവർത്തകനെയും മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു

അലഹബാദ്: അലഹബാദ് ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ ബജ്രംഗ്ദൾ പ്രവർത്തകർ അതിക്രമിച്ചു കയറി. സഭാ ശുശ്രൂഷകനെ ഭീഷണിപ്പെടുത്തി.

സഭാ ശുശൂഷകൻ പാസ്റ്റർ സി.പി. രാജുവിനും പാസ്റ്റർ അനിൽ മാത്യുവിനുമെതിരെ നിയമവിരുദ്ധ മതപരിവർത്തന നിയമം 3/5(1) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇരുവരെയും മെഡിക്കൽ എടുത്തതിനു ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു.

ബജ്രംഗ്ദൾ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും പോലീസ് സ്ഥലത്തെത്തി പാസ്റ്റർമാരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ദൈവ ജനത്തിന്റെ പ്രാർത്ഥനയും പിന്തുണയും ഈ വിഷയത്തിൽ ആവശ്യപ്പെടുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.