സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് സൗത്ത് കേരള ഡയോസിഷൻ കൺവെൻഷൻ ഡിസംബർ 11 മുതൽ 14 വരെ :ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
കൊട്ടാരക്കര: സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൗത്ത് കേരള ഡയോസിഷൻ കൺവെൻഷൻ ഡിസംബർ 11 മുതൽ 14 വരെ വാളകം പാലസ് മൗണ്ടിലെ ഡയോസിസഷൻ സെൻ്ററിൽ നടക്കും. പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്യും.വിവിധ യോഗങ്ങളിൽ ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ,റവ.റോബി വർഗീസ് റാന്നി ,ബ്രദർ.ഫിലിപ്പ് ചെറിയാൻ വെല്ലൂർ എന്നിവർ ധ്യാന പ്രസംഗം നടത്തും.
11,12 തീയതികളിൽ വൈദീകർ, സുവിശേഷകർ, സേവിനിമാർ പങ്കെടുക്കുന്ന വർക്കേഴ്സ് കോൺഫറൻസ് നടക്കും. 13 ന്10ന് യുവജന സമ്മേളനവും 4.30 ന് വാളകം ജംഗ്ഷനിൽ പരസ്യയോഗവും നടക്കും.14 ന് രാവിലെ 8ന് തിരുവത്താഴ ശുശ്രൂഷ.
10 ന് സൗത്ത് കേരള ഡയോസിസിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇടവകളുടെ സംയുക്ത ആരാധനയും ആത്മീയ സംഗമവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സഭ ഭാരവാഹികൾക്കുള്ള സ്വീകരണവും നടക്കും.
കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന് ഡയോസിഷൻ ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ ചെയർമാനായും സെക്രട്ടറി റവ.ഡോ. ജോൺ മാത്യു ജനറൽ കൺവീനറായും റവ.അച്ചൻകുഞ്ഞ് ജോർജ്, ജി.സാമുവേൽ കുട്ടി,റവ.സാം മാത്യു,റവ.കെ.ജി.മാത്യു, റവ. തോമസ് മാത്യു,റവ. അനീഷ് തോമസ് ജോൺ,റവ.ടോണി തോമസ്,റവ. ടി.എം.വർഗീസ് തോട്ടത്തിൽ,കെ.പി. ഫിലിപ്പ്,ഇവാ.സാജു തോമസ് എന്നിവർ സബ് കമ്മിറ്റി കൺവീനർമാരായും വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

- Advertisement -



Comments are closed, but trackbacks and pingbacks are open.