ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ കൺവെൻഷനും സംഗീത വിരുന്നും
ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ കൺവെൻഷനും സംഗീത വിരുന്നും. 2025 നവംബർ 24 മുതൽ 26 വരെ കല്ലുമല എംബി ഐടിസിക്ക് സമീപം ബിജു കോശി കളക്കാട്ട് കല്ലുപുരക്കൽ നസ്രത്ത് ഭവനാങ്കണത്തിൽ വച്ച് നടത്തപ്പെടും.
ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ അനീഷ് തോമസ് റാന്നി എബ്രഹാം പത്തനാപുരം പ്രിൻസ് തോമസ് റാന്നി എന്നിവർ സുവിശേഷ സന്ദേശം നൽകും. എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെ യോഗം നടത്തപ്പെടും.
ക്രൈസ്തവ ഗായകരായ സോനാ മാവേലിക്കര ഡാനിയേൽ ജോർജ് ഇമ്മാനുവൽ കെ ബി ടിജു ജോസ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജെയിംസ് എബ്രഹാം സുവിശേഷകൻ ജസ്റ്റിൻ ജോർജ് കായംകുളം എന്നിവർ നേതൃത്വം നൽകും.

- Advertisement -


Comments are closed, but trackbacks and pingbacks are open.