ചെങ്ങന്നൂർ എ.ജി സെക്ഷൻ കൺവൻഷൻ 2026 ജനുവരി 8 മുതൽ 11 വരെ

ചെങ്ങന്നൂർ: ചെങ്ങന്നൂർ
എ.ജി സെക്ഷൻ കൺവെൻഷൻ 2026 ജനുവരി 8 മുതൽ 11 വരെ ചെങ്ങന്നൂർ പഴവന ഗ്രൗണ്ടിൽ വച്ച് നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ റ്റി.ജെ സാമുവൽ എജിഎംഡിസി സൂപ്രണ്ട്, പാസ്റ്റർ തോമസ് മാമൻ കോട്ടയം, ബ്രദർ സുരേഷ് ബാബു തിരുവനന്തപുരം, ജോ തോമസ് ബാംഗ്ലൂർ, പാസ്റ്റർ ബിജു തോമസ് യു.എസ്.എ, പാസ്റ്റർ കെ.സി ജോൺ വെൺമണി, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട് എന്നിവർ പ്രസംഗിക്കും. 9 വെള്ളി 10 ശനി രാവിലെ 10 മുതൽ 1 മണിവരെ പവർ കോൺഫറൻസ്
10 ശനി ഉച്ചയ്ക്ക് 2:30 മുതൽ 5 മണി വരെ സി.എ
സൺഡേ സ്കൂൾ വാർഷിക സമ്മേളനവും നടക്കുന്നതാണ്. 11 ഞായർ രാവിലെ 9 മണി മുതൽ ഒരു മണി വരെ പൊതു ആരാധനയോട് കൂടി കൺവെൻഷൻ അവസാനിക്കുന്നതും ആണ്. സെക്ഷൻ ക്വയർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. ആത്മീയ ശുശ്രൂഷകൾക്ക് സെക്ഷൻ കമ്മറ്റി നേതൃത്വം നൽകുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.