മണക്കാല ഫെയിത്ത് തിയോളജിക്കൽ സെമിനാരിയ്ക്ക് പുതിയ ഭരണസമിതി
മണക്കാല: മണക്കാല ഫെയിത്ത് തിയോളജിക്കൽ സെമിനാരിയ്ക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
2021-ൽ സ്ഥാപകനായ ഡോ. ടി. ജി. കോശിയുടെ മരണത്തിന് ശേഷം, സെമിനാരിയെ നയിക്കാൻ ബോർഡ് ഡോ. അലക്സി ഇ. ജോർജിനെ പ്രസിഡന്റായി നിയമിച്ചിരുന്നു. അഞ്ചുവർഷത്തെ ചുമതല അദ്ദേഹം വിശ്വസ്തമായി നിർവഹിച്ചു.
നവംബർ 18 ചൊവ്വാഴ്ച നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ പുതിയ ബോർഡ് അംഗങ്ങൾ ചുമതലയേറ്റു.
പ്രസിഡന്റിന്റെ ചുമതലയിൽ ഡോ.റ്റി.ജി കോശിയുടെ സഹധർമ്മണി ഏലിയമ്മ കോശി നിയമിതയായി.
പുതിയ ഭരണസമിതിയിൽ തിരഞ്ഞെടുക്കപ്പെട്ടവർ ശ്രീമതി ഏലിയമ്മ കോശി(പ്രസിഡന്റ്)
റവ. സാം ജി. കോശി( വൈസ്-പ്രസിഡന്റ്)
ഡോ. ബി. വർഗീസ് ( ജനറൽ സെക്രട്ടറി)
റവ. ടി. ജി. ജെയിംസ് (അസോസിയേറ്റ് സെക്രട്ടറി).റവ. കെ. വി. ഡാനിയേൽകുട്ടി( ട്രഷറർ)
റവ. അലക്സാണ്ടർ ഫിലിപ്പ് ( ബോർഡ് അംഗം)
കേരളത്തിലെ പെന്തക്കോസ്തു തിയോളജിക്കൽ വിദ്യാഭ്യാസ മേഖലയിലെ പ്രധാന സാന്നിധ്യമായി അറിയപ്പെടുന്ന മണക്കാല ഫെയിത്ത് തിയോളജിക്കൽ സെമിനാരി മണക്കാല, അഞ്ചു ദശകങ്ങളിലേറെയായി സഭാ നേതാക്കളെയും മിഷനറിമാരെയും പരിശീലിപ്പിച്ചു വരുന്നു. ഡോ. ടി. ജി. കോശി 1970-ൽ സ്ഥാപിച്ച ഈ സ്ഥാപനത്തിന്റെ ലക്ഷ്യം, ഇന്ത്യയുടെയടക്കം ലോക ക്രൈസ്തവ സമൂഹത്തിനായി ആത്മീയവും ശാസ്ത്രീയവുമായ നേതൃപരിശീലനം നൽകുക എന്നതാണ്.
സ്ഥാപനത്തിന്റെ തുടക്കം ഒരു ചെറിയ ബൈബിൾ ട്രെയിനിംഗ് കേന്ദ്രമായി ആയിരുന്നെങ്കിലും, വർഷങ്ങൾക്കകം അത് ദേശീയ–അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട തിയോളജിക്കൽ പഠന സ്ഥാപനമായി വളർന്നു. വിദ്യാർത്ഥികളുടെ ആത്മീയ വളർച്ചയും ശുശ്രൂഷാ കഴിവുകളും വികസിപ്പിക്കുന്നതിൽ സെമിനാരി തുടക്കം മുതൽ പ്രത്യേക ശ്രദ്ധ നൽകി.

- Advertisement -



Comments are closed, but trackbacks and pingbacks are open.