എ.ജി മലയാളം ഡിസ്ട്രിക് സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം.23 മുതൽ
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൗൺസിൽ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവംബർ 23 ഞായറാഴ്ച ബിഗിനർ, പ്രൈമറി വിഭാഗത്തിനും നവം.30 ഞായറാഴ്ച ജൂനിയർ, ഇൻ്റർമീഡിറ്റ് , സീനിയർ വിദ്യാർഥികളുടെ പരീക്ഷയും ഉച്ചക്ക് 3.30 മുതൽ 5.30 വരെ നടക്കും .
മലയാളം ഡിസ്ട്രിക്റ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 56 സെക്ഷനുകളിൽ സെന്ററുകൾ തിരിച്ച് ഇക്കുറി പരീക്ഷ നടത്തപ്പെടുന്നത്. ഡിസ്ട്രിക്ട് സൺഡേ സ്കൂൾ കമ്മിറ്റി നിയോഗിക്കുന്ന സൂപ്പർവൈസർമാർ പരീക്ഷ കാര്യങ്ങൾ മേൽനോട്ടം വഹിക്കും
ഈ വർഷം 9400 ൽ പരം കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഡയറക്ടർ ബ്രദർ സുനിൽ പി വർഗീസ് (മാവേലിക്കര), സെക്രട്ടറി ബ്രദർ ജോൺസൻ .ടി ( തിരുവനന്തപുരം), ട്രഷറർ ബ്രദർ ബിജു ഡാനിയേൽ ( എറണാകുളം) എന്നിവർ നേതൃത്വം നൽകും.

- Advertisement -



Comments are closed, but trackbacks and pingbacks are open.