ഭാരത ക്രൈസ്‌തവർ അഭിമാനമുള്ളവർ; മോഹൻ ഭഗവതിന്റെ വാദം തള്ളി സി ബി സി ഐ

ന്യൂഡൽഹി: അറിഞ്ഞോ അറിയാതെയോ എല്ലാവരും ഭാരതീയ സംസ്കാരമാണ് പിന്തുടരുന്നതെന്നും ആരും അഹിന്ദു അല്ലെന്നുമുള്ള ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രസ്താവനക്കെതിരെ കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ). ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഹിന്ദുവല്ലെന്നും എന്നാൽ അഭിമാനബോധമുള്ള ഇന്ത്യക്കാരാണെന്നും സി.ബി.സി.ഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കാനുള്ള ഗൂഢതന്ത്രങ്ങളെ നിരാകരിക്കുന്നു. രാജ്യം എന്നും എക്കാലവും പരമാധികാര, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി തുടരുമെന്നും സി.ബി.സി.ഐ പറഞ്ഞു.

മോഹൻ ഭാഗവതിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വിവിധ റിപ്പോർട്ടുകൾ ഉദ്ധരിച്ചാണ് സി.ബി.സി.ഐ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇന്ത്യ ഹിന്ദു രാഷ്‍ട്രമാണെന്നും അത് ഭരണഘടനക്ക് വിരുദ്ധമല്ലെന്നും ജാതിവ്യവസ്ഥ ഇപ്പോഴില്ലെന്നും തെരഞ്ഞെടുപ്പ് രാഷ്‍ട്രീയവും പ്രീണനവും ഉയർത്തിവിടുന്ന ആശയക്കുഴപ്പം മാത്രമാണ് ഇപ്പോഴുള്ളതെന്നുമായിരുന്നു ആർ.എസ്.എസ് അധ്യക്ഷന്റെ പ്രസ്താവന.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading