റ്റി.പി.എം പുനലൂർ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെന്റർ വാർഷിക കൺവൻഷൻ നവംബർ 13 വ്യാഴം മുതൽ 16 ഞായർ വരെ ചെമ്മന്തൂർ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

 

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗ്, സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് പുനലൂർ സെന്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം എന്നിവ നടക്കും.

 

ചീഫ് പാസ്‌റ്റർമാരും സെന്റർ പാസ്‌റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading