റ്റി.പി.എം എറണാകുളം സെന്റർ കൺവൻഷൻ നവംബർ 27 മുതൽ
കേരളത്തിലെ റ്റി.പി.എം സഭയുടെ 2026 ലെ സെന്റർ കൺവൻഷനുകള്‍ക്ക് തുടക്കവും പുതിയ മലയാളം ‘കൺവൻഷൻ ഗീതങ്ങൾ’ പുറത്തിറക്കുന്നതും എറണാകുളം കൺവൻഷനിലാണ്
എറണാകുളം: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെന്റർ വാർഷിക കൺവൻഷൻ നവംബർ 27 വ്യാഴം മുതൽ 30 ഞായർ വരെ എരമല്ലൂർ എൻ.എച്ച് 66 ന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
കേരളത്തിലെ സഭയുടെ 2026- ലെ സെന്റർ കൺവൻഷനുകള്‍ക്ക് തുടക്കവും പുതിയ മലയാളം ‘കൺവൻഷൻ ഗീതങ്ങൾ’ പുറത്തിറക്കുന്നതും എറണാകുളം കൺവൻഷനിലാണ്.
ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗ് എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്ററിലെ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 26 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.
സഭയുടെ സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജെയിംസും സഹശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.

- Advertisement -



Comments are closed, but trackbacks and pingbacks are open.