7 ദിന ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും
കട്ടപ്പന : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(ഐപിസി) എബനേസർ സ്വരാജ് സഭയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസപ്രാർത്ഥന നടത്തപ്പെടുന്നു. സ്വരാജ് ഐപിസി എബനേസർ സഭാ ഹാളിൽ വച്ച് ഡിസംബർ 1 തിങ്കൾ മുതൽ 7 ഞായർ വരെ രാവിലെ 10 മണിമുതൽ 1 മണിവരെ. വൈകിട്ട് 6 മണിമുതൽ 9 മണിവരെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. പാസ്റ്റർ കെ. വി വർക്കി(സെന്റർ മിനിസ്റ്റർ, ഐപിസി ഉപ്പുതറ സെന്റർ)പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കും.
പാസ്റ്റർ കെ. ജെ തോമസ് (കുമളി), പാസ്റ്റർ സാം മാത്യു (പവർവിഷൻ), പാസ്റ്റർ ഷിബിൻ ജി. ശാമുവേൽ(കൊട്ടാരക്കര), പാസ്റ്റർ ബൈജു ഉപ്പുതറ, പാസ്റ്റർ ബൈജു മാലക്കര,പാസ്റ്റർ ബിന്നി ജോൺ (കൊട്ടാരക്കര) എന്നിവർ ഈ ദിവസങ്ങളിൽ ദൈവവചനം സംസാരിക്കും. സുവി. സൈലസ് കെ. ദേവസ്യ ആരാധനയ്ക്ക് നേതൃത്വം നൽകും. രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.
സുവി. ബിൻസൺ കെ.ബാബു ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

- Advertisement -


Comments are closed, but trackbacks and pingbacks are open.