വൈഎംസിഎ യുവദർശൻ സമ്മേളനം നടന്നു

കൊട്ടാരക്കര : വൈഎംസിഎ പുനലൂർ സബ് റീജിയൻ,റീജിയണൽ എക്യൂമെനിക്കൽ സെൻ്റർ,ചെങ്ങമനാട് വൈഎംസിഎ എന്നിവയുടെ ആഭിമുഖ്യത്തിൽ ബിആർഎം സെൻട്രൽ സ്കൂളിൽ നടന്ന യുവദർശൻ സമ്മേളനം വൈഎംസിഎ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ അംഗം കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.

ഗാന്ധിയൻ ദർശനത്തിലൂടെ പ്രതീക്ഷയുടെ ചിറകിലേറുന്ന യുവത്വം എന്ന വിഷയത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ സംസ്ഥാന വൈസ് ചെയർമാൻ ഡോ. ഏബ്രഹാം മാത്യു പ്രഭാഷണം നടത്തി.

പ്രിൻസിപ്പൽ എം. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. എക്യുമെനിക്കൽ സെൻ്റർ ചെയർമാൻ എൽ.തങ്കച്ചൻ,ജനറൽ കൺവീനർ  ഷിബു. കെ. ജോർജ്, കെ.കെ. തോമസ്, ജേക്കബ് ജോർജ്, ഗൗതം നായർ എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.