വാകത്താനം ടാബർനാക്കിള്‍ ചർച്ചിൽ 10 ദിവസത്തെ ഉണർവുസഭയും പ്രാർത്ഥനയും ഡിസംബർ 22 മുതൽ

 

വാകത്താനം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്പൽ) ടാബർനാക്കിള്‍ ചർച്ച്, വാകത്താനം, ഡിസംബർ 22 മുതൽ 31 വരെ പത്തു ദിവസത്തെ ഉണർവുസഭയും പ്രാർത്ഥനയും സംഘടിപ്പിക്കുന്നു.

രാവിലെ 10.30 മുതൽ 1 മണിവരെയും, വൈകുന്നേരം 7 മുതൽ 9 മണിവരെയും സമ്മേളനങ്ങൾ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

പ്രസംഗശുശ്രൂഷ നിർവഹിക്കുന്നത് പാസ്റ്റർ വൈ. റെജി (സ്റ്റേറ്റ് ഓവർസീയർ), പാസ്റ്റർ ഷിബു കെ. മാത്യു (അസി. ഓവർസീയർ), പാസ്റ്റർ സജി എബ്രഹാം, പാസ്റ്റർ ബെൻസ് എബ്രഹാം, പാസ്റ്റർ.ജെറാൾഡ് അടൂർ, പാസ്റ്റർ നോബിൾ ജേക്കബ്, പാസ്റ്റർ.ജിതിൻ മാവേലിക്കര, പാസ്റ്റർ. ആന്റെണി ഫ്രാൻസിസ്, പാസ്റ്റർ.റെജി ശാമുവേൽ, പാസ്റ്റർ ജോൺസൻ തോമസ്, പാസ്റ്റർ മാത്യു വർഗീസ് എന്നിവർ ഉൾപ്പെടുന്ന പ്രമുഖ ശുശ്രൂഷകർ ആകും.

ബ്രദർ.ലോഡ്സൻ ആന്റണി, ബ്രദർ.ജോമോൻ കോന്നി, എലൈജ അജി മാത്യൂ ബ്രദർ നിധിൻ ആലപ്പുഴ,പാസ്റ്റർ. സണ്ണി ആലപ്പുഴ എന്നിവർ ഗായകശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ റെനി ഇടപ്പറമ്പിൽ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

ഡിസംബർ 31-ന് രാത്രി ഇയർ എന്റിങ് പ്രാർത്ഥനയും ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.