ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യയുടെ വാർഷിക പാസ്റ്റേഴ്‌സ് കോൺഫറൻസ് നവംബർ 4 മുതൽ
വിശാഖപട്ടണം: ദി ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യയുടെ പാസ്റ്റേഴ്‌സ് വാർഷിക കോൺഫറൻസ് നവംബർ 4 മുതൽ 6 വരെ നടക്കും. “ ഈ സമ്മേളനം ഡോറത്തോട്ടയിലെ ഗ്ലോബൽ അഡ്വാൻസ് ഹാളിൽ വെച്ച് വൈകുന്നേരം 6.30 മുതൽ ആരംഭിക്കും. ഗ്രഹവിചാരകത്വം (Stewardship 1 Cor- 4:1) എന്നതാണ് ചിന്താവിഷയം.
പ്രമുഖ പ്രസംഗകരായ റവ. സാം തോമസ്, റവ. ജയൻ ഡാനിയേൽ, റവ. ജെയിംസൻ പി. ടൈറ്റസ്, റവ. മാത്യൂ ജേക്കബ് എന്നിവർ ദൈവവചന സന്ദേശങ്ങൾ നടത്തും. ന്യൂടെസ്റ്റ്മെന്റ് ചർച്ച് ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർമാർക്കും സഭാ ശുശ്രൂഷകർക്കും ആത്മീയമായ പുതുക്കലിനും കൂട്ടായ്മയ്ക്കും ഈ സമ്മേളനം, വേദിയാകും.


- Advertisement -



Comments are closed, but trackbacks and pingbacks are open.