ദി പെന്തക്കോസ്തു മിഷൻ സുവിശേഷയോഗം നവംബർ 5 മുതൽ 7 വരെ ലോണവാലയിൽ
മുംബൈ : ദി പെന്താക്കോസ്തു മിഷൻ സുവിശേഷ യോഗങ്ങൾ നവംബർ 5 ബുധൻ മുതൽ 7 വെള്ളിയാഴ്ച വരെ പ്ലോട്ട് നമ്പർ 10, നങ്കർഗാവ്, കാവേരി ഫാം ഹൗസിനു സമീപം, ലോണവാല, പൂനെ ജില്ലാ. എന്നാ വിലാസത്തിൽ ദിവസവും വൈകിട്ട് 6 മണി മുതൽ നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7.00 വേദപഠനം, രാവിലെ 10.00 നു സുവിശേഷയോഗം, 3.00 പിഎം നു യുവജന സമ്മേളനം, പരിശുദ്ധമാഭിഷേകത്തിനു വേണ്ടിയുള്ള കാത്തിരിപ്പു യോഗങ്ങളും നടക്കും.
മുംബൈ സെന്റർ പാസ്റ്റർ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ മറ്റു സഭയുടെ സീനിയർ ശുശ്രുഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും. സംഗീതം ശുശ്രുഷകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. മുംബൈ സെന്റർ മുഴുവൻ സഭകളിലെ വിശ്വാസികളും, സുവിശേഷ വേലക്കാരും യോഗങ്ങളിൽ പങ്കെടുക്കും.


- Advertisement -



Comments are closed, but trackbacks and pingbacks are open.