എലോഹിം പബ്ലികേഷന്റെ സണ്ടേസ്കൂൾ പരിശീലന പഠനസഹായി പുസ്തകം പ്രകാശനം ചെയ്തു

പത്തനംതിട്ട: ക്രൈസ്തവ കൈരളിക്ക് പ്രചോദനമായ എലോഹിം പബ്ലികേഷന്റെ സണ്ടേസ്കൂൾ പരിശീലന പഠനസഹായി പുസ്തകം പാസ്റ്റർ ബിനു വാഴമുട്ടം പത്തനംതിട്ട യിൽ പ്രകാശനം ചെയ്തു

ഇഹ ലോകത്തിൽ ഇന്ന് ഇന്ന് യുവജനങ്ങൾ ഏറ്റവും വലിയ പ്രശ്നം കൃത്യമായ ഉത്തരങ്ങൾ കിട്ടുന്നില്ല എന്നതാണ്. എല്ലാ ചോദ്യത്തിനും ഉത്തരം വിശുദ്ധ ബൈബിളാണ്. ബൈബിളിലെ ലക്ഷ്യം വെച്ച് ചില ആളുകൾ ചോദിക്കും യേശു ദൈവമാണോ, ദൈവമെങ്കിൽ എങ്ങനെ വിശന്നു, ദൈവത്തിന് മരിക്കാൻ കഴിയുമോ ദൈവത്തിന് പുത്രനാകാൻ കഴിയുമോ. ഇതെല്ലാം നമ്മുടെ യുവതയെ പിടിച്ചുലയ്ക്കുന്ന ചോദ്യങ്ങളാണ്. നമ്മുടെ യുവതയെ പിടിച്ചുലയ്ക്കുന്ന ഈ ചോദ്യങ്ങൾക്ക് കുഞ്ഞുങ്ങളുടെ പലവിധ സംശയങ്ങൾക്കുമുള്ള മറുപടി ആണ് എലോഹിം സണ്ടേസ്കൂൾ പരിശീലന പഠനസഹായി.

ഇത് വായിക്കുന്ന കുഞ്ഞുങ്ങൾക്കും, യുവജനങ്ങൾക്കും പല ചോദ്യങ്ങൾക്കുള്ള ഉത്തരവും ക്രിസ്തുവിന്റെ രാജ്യത്തോട് അടുക്കുവാനുള്ള ആവേശവും ശക്തിയുമായി മാറട്ടെ എന്ന് പാസ്റ്റർ ബിനു വാഴമുട്ടം പ്രകാശനം ചെയിതു പറഞ്ഞു.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.