പാസ്റ്റർ ക്രിസ്ര് ഒയാഖിലോമേ ഇന്ത്യയിൽ

ഹൈദരാബാദ്: 11 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ലോക പ്രശസ്തനായ സുവിശേഷകനും രോഗ ശാന്തി ശുശ്രുഷകനും ആയ റവ. ഡോ. ക്രിസ് ഒയാഖിലോമേ ഇന്ത്യയിൽ വീണ്ടും എത്തുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്റ്റ് എംബസി സഭകളുടെ സ്ഥാപകനാണ് ഡോ. ക്രിസ്.

ഡോ. ക്രിസ്ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇന്റർനാഷണൽ സ്കൂൾ ഓഫ് മിനിസ്ട്രി ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ 28 വരെ ഹൈദരാബാദ് ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി 9 വരെ നടക്കുന്ന സമ്മേളനത്തിൽ 40,000 ഏറെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ വിലയിരുത്തുന്നത്.
മലയാളികളായ പാസ്റ്റർ എം വി തോമസ്, പാസ്റ്റർ ജിമ്മി തങ്കച്ചൻ എന്നിവരാണ് പരിപാടിയുടെ മുഖ്യ സംഘാടകർ. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സഭാ പ്രതിനിധികൾക്ക് സ്പെഷ്യൽ ബസ് സർവീസ് ഉൾപ്പെടെ യാത്രാ സൗകര്യങ്ങളും മികച്ച താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കേരളത്തിന്റെ ചുമതല വഹിക്കുന്ന ബിജു തെക്കേമലയും, പാസ്റ്റർ ഡാമിയൻ ആന്റണിയും അറിയിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.