പിസിഐ മഹാരാഷ്ട്ര ഗോവ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു
മുംബൈ: പെന്തക്കോസ്‌ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനം മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ ആരംഭിച്ചു. പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി പാസ്റ്റർ ജേക്കബ് ജോണും ജനറൽ സെക്രട്ടറിയായി ബ്രദർ ജെയിംസ് ഫിലിപ്പ് മലയിലും നിയമിതരായി. ട്രഷററായി ബ്രദർ സാം ആംബ്രോസും സ്റ്റേറ്റ് കോർഡിനേറ്ററായി പാ. റെജി തോമസും പ്രവർത്തിക്കും.
വൈസ് പ്രസിഡണ്ടുമാരായി പാസ്റ്റർമാരായ ബിജു തങ്കച്ചൻ, ജോൺസൺ ചാക്കോ , വർഗീസ് കൊല്ലകൊമ്പിൽ എന്നിവരും ജോയിൻ്റ് സെക്രട്ടറി ആയി പാസ്റ്റർ മാത്യു റോയിയും സെക്രട്ടറിമാരായി പാസ്റ്റർമാരായ ബാബു തങ്കച്ചൻ, കെ. ജെ. ഷാജി, പോൾ വർഗീസ് , ബെഞ്ചി മാത്യു എന്നിവരും ചുമതലയേറ്റു. മീഡിയ കൺവീനർമാരായി പാ. സാംസൺ മാത്യു, ബ്രദർ. ജയൻ കെ. തോമസ്, പ്രെയർ കൺവീനറായി പാ. ബിൽസ് എബ്രഹാം, ചാരിറ്റി കൺവീനർമാരായി പാ. ജോൺസൺ കെ. ബ്രദർ അനു ചെറിയാൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്കൊപ്പം വിശാലമായ എക്സിക്യൂട്ടിവ് കമ്മിറ്റിയുമുണ്ട്.
നാഷനൽ പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പാസ്റ്റർ ജയിംസ് റാം(റായ്പൂർ) മുഖ്യപ്രഭാഷണം നടത്തി. മഹാനേദാൻ ഫെലോഷിപ് സ്ഥാപക പ്രസിഡന്റ് പാ. പി.ടി.വർഗീസ് അധ്യക്ഷത വഹിച്ചു. ഉത്തരേന്ത്യൻ സുവിശേഷ പ്രവർത്തനത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട പാസ്റ്റർമാരെയും മാധ്യമ പ്രവർത്തകരെയും എല്ലാ പെന്തക്കോസ്തൽ ചർച്ച് ലീഡേഴ്‌സിനെയും യോഗം ആദരിച്ചു.
ദേശീയ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ കൗൺസിൽ സെക്രട്ടറി പാസ്‌റ്റർ ബിജു തങ്കച്ചൻ, ഐപിസി സീനിയർ പാസ്‌റ്റർ പി.ജോയി, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.എം.വർഗീസ്, എജി ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്‌റ്റർ തോമസ് ചാക്കോ, ശാരോൻ റീജൻ പ്രസിഡൻ്റ് പാസ്റ്റർ വർഗീസ് പി.കോശി, കല്ലുമല ചർച്ച് ഓഫ് ഗോഡ് റീജൻ പ്രസിഡൻ്റ് പാസ്റ്റർ വർഗീസ് പി.തോമസ്, പാസ്‌റ്റർ എം.എം.ജോൺസൺ, പാസ്‌റ്റർ വി.മാത്യു, ജേക്കബ് ജോൺ, ജയിം സ് മലയിൽ, സാം അബ്രോസ്, വർഗീസ് കൊല്ലക്കൊമ്പിൽ, മാത്യു റോയി, റെജി തോമസ്, സ്‌റ്റേറ്റ് ഭാരവാഹികളായ പാ ജോൺസൻ ചാക്കോ, കെ.ജെ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. വി. ജെ.ജോബിനും ടീമും സംഗീത ശുശ്രൂഷ നടത്തി.

- Advertisement -



Comments are closed, but trackbacks and pingbacks are open.