ഐ.പി.സി രാമനഗര കൺവെൻഷൻ ഒക്ടോബർ 31 മുതൽ

ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് രാമനഗര കൺവെൻഷൻ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ ബെംഗളൂരു സൗത്ത് ഡിസ്ട്രിക്റ്റ്, മായഗനഹള്ളി ബി.സി.എം ക്യാമ്പ് ഹാളിൽ നടക്കും. പാസ്റ്റർ ഷിബു.കെ.മത്തായി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് ആരംഭിക്കുന്ന കൺവെൻഷനിൽ ഐ.പി.സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ.പി.കുരിയൻ, കർണാടക സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ പി.പി ജോസഫ്ക, ർണാടക സ്റ്റേറ്റ് വുമൺ ഫെലോഷിപ്പ് പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ്,  രാംനഗര പി.വൈ.പി.എ സെക്രട്ടറി ബ്രദർ.ഡോൺ വർഗീസ്, ഇവാ. ജയന്ത് ഗൗഡ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ഗിരീഷ് നായക്ക് ഗാനശുശ്രൂഷ നിർവഹിക്കും. കൺവെൻഷനിൽ യുവജനസമ്മേളനം, സോദരി സമാജം യോഗം, ഉണർവ് യോഗം, ആത്മീയ കൂട്ടായ്മ എന്നിവ ഉണ്ടായിരിക്കും. പാസ്റ്റർ പ്രകാശ് ഗൗഡ, ബ്രദർ. ഡോൺ വർഗീസ്, പാസ്റ്റർ പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading